ENTERTAINMENT

അറബി കുത്തിനെ മറികടക്കുമോ ? ദളപതി 68 ലെ ആദ്യഗാനം ലോക്കൽ കുത്തു പാട്ടെന്ന് യുവൻ ശങ്കർ രാജ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദളപതി 68 ലെ ആദ്യ ഗാനം ലോക്കൽ കുത്തു പാട്ടായിരിക്കുമെന്ന് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ. ഹിറ്റ് മേക്കർ വെങ്കട്ട് പ്രഭുവിനൊപ്പം ഒരുങ്ങുന്ന പുതിയ വിജയ് ചിത്രത്തിലെ ആദ്യ ഗാനത്തെക്കുറിച്ചാണ് യുവൻ ശങ്കർ രാജയുടെ അപ്ഡേറ്റ്. ഒരു കോളേജിൽ നടന്ന പരിപാടിക്കിടെ വിദ്യാർത്ഥികളുമായി സംവദിക്കവേയാണ് യുവൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 20 വർഷങ്ങൾക്ക് ശേഷമാണ് യുവശങ്കർ രാജ വിജയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

'ദളപതി 68-ലെ ആദ്യ സിംഗിൾ ഒരു ലോക്കൽ കുത്ത് പാട്ടായിരിക്കും, പക്ഷെ ഗാനം പുറത്തിറങ്ങാൻ ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്." യുവൻ വ്യക്തമാക്കി. ദളപതി 68 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിനായി വിജയ് അടക്കമുള്ള ടീം ഇപ്പോൾ അമേരിക്കയിലാണ്. 'ദളപതി 68'ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളെക്കുറിച്ച് ആരാധകരെ അറിയിക്കുന്നതിനായി സംവിധായകൻ വെങ്കട്ട് പ്രഭു അമേരിക്കയിൽ നിന്നുള്ള അപ്ഡേറ്റുകൾ പങ്കിടാറുണ്ട്. നേരത്തെ ലോസ് ഏഞ്ചൽസിലെ ഒരു സ്റ്റുഡിയോയിൽ വിജയ് വിഎഫ്‌എക്‌സ് 3ഡി സ്‌കാനിന് വിധേയനാകുന്ന ചിത്രങ്ങൾ വെങ്കട്ട് പ്രഭു പങ്കുവെച്ചിരുന്നു. 'ഭാവിയിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ചിത്രങ്ങൾ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ലിയോയ്ക്ക് ശേഷം വിജയ് എത്തുന്ന ദളപതി 68 ഒരു സയന്‍സ് ഫിക്ഷനാണോ എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സംവിധായകനിൽ നിന്ന് വാർത്തകൾ ഒന്നും ലഭിക്കാത്തതിനാൽ ഒരു വമ്പൻ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.

വിജയ് ചിത്രത്തിൽ ഇരട്ട വേഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് അച്ഛനായും മകനായും ചിത്രത്തിൽ എത്തും. അതേസമയം മകനായുള്ള വിജയ് യുടെ ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരിക്കും എത്തുകയെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് നവംബറിൽ ആരംഭിക്കാനാണ് പദ്ധതി. പ്രിയങ്ക മോഹനും സിമ്രാനും പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ വിജയ് യുടെ അടുത്ത റിലീസായ ലിയോയ്ക്ക് ശേഷമായിരിക്കും ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക അപ്‌ഡേറ്റുകൾ പുറത്ത് വിടുകയുള്ളു.

ഒക്ടോബർ 19 നാണ് ലിയോ പ്രദർശനത്തിനെത്തുക. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ ആരംഭിക്കും.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍