ENTERTAINMENT

പ്രണയജോഡികളായി കുന്ദവൈയും വന്ദിയതേവനും; പൊന്നിയിന്‍ സെല്‍വന്‍ 2-ലെ ആദ്യ ഗാനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വേർഷൻ എത്തിയിരിക്കുകയാണ്. തൃഷ അവതരിപ്പിക്കുന്ന കുന്ദവൈയുടേയും കാർത്തിയുടെ വന്ദിയതേവന്റെയും പ്രണയഗാനമാണ് പുറത്തു വന്നിരിക്കുന്നത്. എ ആർ റഹ്മാന്റെ സംഗീതത്തിന് ശക്തിശ്രീ ഗോപാലനാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 28-ന് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യും. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം 'പൊന്നിയിന്‍ സെല്‍വന്‍' ഒരുക്കിയിരിക്കുന്നത്.

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആദ്യഭാഗം വമ്പന്‍ ഹിറ്റായതിനാല്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എ ആര്‍ റഹ്‌മാന്റെ സംഗീതവും രവി വര്‍മ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവും 'പൊന്നിയിന്‍ സെല്‍വ'നിലെ ആകര്‍ഷക ഘടകങ്ങളാണ്.

ലൈക്കാ പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍-2 തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും.

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്