ENTERTAINMENT

വീണ്ടും ചാനൽ റൂം പ്രമേയമാകുന്നു! വി കെ പ്രകാശ്-എസ് സുരേഷ് ബാബു ടീമിൻ്റെ 'ലൈവ്'; ഫസ്റ്റ്ലുക്ക് പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

'ഒരുത്തീ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വി കെ പ്രകാശും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും ഒന്നിക്കുന്ന ലൈവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മംമ്‌ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാരിയർ എന്നിവരാണ് പോസ്റ്ററിൽ ഉളളത്. ജീവൻ പണയം വച്ചും ലൈവിൽ നിൽക്കേണ്ടിവരുന്ന മാധ്യമ പ്രവർത്തകരും മാധ്യമ പ്രവർത്തനത്തിന്റെ നീതിശാസ്ത്രവുമെല്ലാം വാക്കുകളിലൂടെ പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ആധുനിക മാധ്യമ പ്രവർത്തനത്തിന്റെ പോരായ്മകളെയും കെട്ടിച്ചമയ്ക്കുന്ന വ്യാജവാർത്തകളെയും പ്രമേയമാക്കുന്നതാകും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സോഷ്യൽ ത്രില്ലറായാണ് ചിത്രം എത്തുക. ശക്തവും സമകാലീനവുമായ സാമൂഹ്യവിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും, മലയാള സിനിമയിൽ ഒട്ടേറെ പുതുമകൾ കൊണ്ടുവരുന്ന ഒരു സിനിമയായിരിക്കും 'ലൈവ്' എന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

കൃഷ്ണപ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫിലിംസ്24ഉം ദർപൺ ബംഗേജയും അവതരിപ്പിക്കുന്ന ചിത്രം ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ വിതരണം. രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സുനിൽ എസ് പിള്ളയാണ് എഡിറ്റർ. അൽഫോൻസ് സംഗീതവും ദുന്ദു രഞ്ജീവ് രാധ കലാസംവിധാനവും നിർവഹിക്കുന്നു. ട്രെൻഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ലൈൻ പ്രൊഡക്ഷൻ, ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ.

ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. അസോസിയേറ്റ് ഡയറക്ടർ ബിബിൻ ബാലചന്ദ്രൻ. അരുൺ വർമ്മ ശബ്ദരൂപകല്പനയും അജിത് എ ജോർജ് ശബ്ദ മിശ്രണവും നിർവഹിക്കുന്നു. മേക്കപ്പ് രാജേഷ് നെന്മാറ. ആദിത്യ നാനുവാണ് കോസ്റ്റ്യൂം ഡയറക്ടർ. ജിത് പിരപ്പൻകോടാണ് പ്രൊഡക്ഷൻ നിയന്ത്രിക്കുന്നത്. ലിജു പ്രഭാകർ കളറിങ്ങും നിദാദ് നിശ്ചല ഛായാഗ്രഹണവും, മാ മി ജോ ഡിസൈനും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് ചിത്രത്തിൻ്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'