ENTERTAINMENT

വർഷങ്ങളോളം സ്വയം വെറുത്ത് ജീവിച്ചു; പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വിദ്യാ ബാലന്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോളിവുഡിന്റെ പതിവ് നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ താരമാണ് വിദ്യാ ബാലൻ. സീറോ സൈസ് നായികമാർക്കിടയിലേക്ക് സൗത്തി ഗേള്‍ പ്രതിച്ഛായുമായി കടന്നുവന്ന വിദ്യാബാലൻ, പക്ഷേ അപകർഷതാബോധത്താൽ ആത്മവിശ്വാസം നഷ്ടപ്പെട്ട കാലമുണ്ടായിരുന്നെന്ന് തുറന്ന് പറയുകയാണ്.

പതിവ് സൗന്ദര്യ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതിയെന്ന് പറയുമ്പോഴും ശരീരഭാരത്തിന്റെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ പോലും ബോഡി ഷെയിമിങ് നേരിട്ടതിനെ കുറിച്ചാണ് വിദ്യാ ബാലൻ വെളിപ്പെടുത്തത്. ശരീരഘടനയെ കുറിച്ചുള്ള തമാശകളും വിമർശനങ്ങളും മാനസികമായി തകർത്തു, ആത്മവിശ്വാസം ഇല്ലാതാക്കി, സ്വന്തം ശരീരത്തോട് വെറുപ്പ് തോന്നിയ അവസരങ്ങൾ പോലുമുണ്ടായി

വർഷങ്ങളോളം സ്വയം വെറുത്ത് ജീവിക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ പിന്നീട് ഇങ്ങനെ ജീവിക്കുന്നത് അർത്ഥശൂന്യമാണെന്ന തിരിച്ചറിവുണ്ടായി. ഈ രൂപം തന്നെയാണ് താനെന്നും, സ്വയം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്താൽ മാത്രമേ ആത്മവിശ്വാസത്തോടെ ജീവിക്കാനാകൂ എന്ന് തിരിച്ചറിഞ്ഞെന്നും, ആ തിരിച്ചറിവാണ് മുന്നോട്ടുള്ള യാത്രയിൽ കരുത്തായതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യാ ബാലൻ പറഞ്ഞു

അനു മേനോൻ സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം നീയത് ആണ് വിദ്യാ ബാലന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രാം കപൂർ, രാഹുൽ ബോസ്,നീരജ് കബി , ഷഹാന ​ഗോസ്വാമി, അമൃത പുരി, ദിപാനിത ശർമ , നികി വാലിയ ,ശശങ്ക് അറോറ,പ്രജാക്ത കോലി ,​ധനേഷ് രസ്വി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിദ്യയുടെ ഗംഭീര തിരിച്ചുവരവായിരിക്കും ചിത്രമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ. ജൂലൈ 7 നാണ് ചിത്രം തീയറ്ററിലെത്തുക .

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി