ENTERTAINMENT

'വിജയ് ഉടനെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും'; പരസ്യ പ്രഖ്യാപനവുമായി നടൻ അർജുൻ സർജ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം എക്കാലവും ചർച്ചയാവുന്ന ഒന്നാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും ഇല്ലെന്നും പലരും അഭിപ്രായം പറയാറുണ്ട്. തന്റെ രാഷ്ട്രീയ പ്രവേശനത്തെ പറ്റി വിജയ് ഇതുവരെ വ്യക്തമായ തീരുമാനം തുറന്നുപറഞ്ഞിട്ടില്ല.

എന്നാൽ ഇപ്പോഴിതാ വിജയ് ഉടനെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ അർജുൻ സർജ. വിജയ്‌യും അർജുനും ഒന്നിച്ച് അഭിനയിച്ച ലിയോ എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കേണ്ട സമയങ്ങളിലെല്ലാം വിജയ് പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉടൻ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നുമായിരുന്നു അർജുൻ പറഞ്ഞത്. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഏറ്റവും അത്യാവശ്യമെന്നും വിജയ്ക്ക് അതുണ്ടെന്നും അർജുൻ സർജ പറഞ്ഞു.

വിജയ്‌യെ ചെറുപ്പം മുതൽ താൻ കാണുന്നുണ്ട്. വളരെ നാണക്കാരനായ ഒരു മനുഷ്യൻ പക്ഷെ ഇന്ന് തമിഴ് സിനിമയെ മാത്രമല്ല, ഇന്ത്യൻ സിനിമയെത്തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് അദ്ദേഹം വളർന്നിരിക്കുന്നു. എന്നും ലാളിത്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്. നടൻമാരിൽ ശിവാജി ഗണേശനു ശേഷം ഇത്രയും സമയനിഷ്ഠ പുലർത്തുന്ന മറ്റൊരാളില്ലെന്നും അർജുൻ സർജ പറഞ്ഞു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ വലിയ വിജയമാണ് ലോകവ്യാപകമായി സ്വന്തമാക്കിയിരിക്കുന്നത്. വിജയ് - തൃഷ ജോഡികൾ ഒരിടവേളക്കുശേഷം ഒന്നിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസിനുവേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്‌നർ. ഡി.ഒ.പി മനോജ് പരമഹംസ, ആക്ഷൻ അൻപറിവ് , എഡിറ്റിങ് ഫിലോമിൻ രാജ്.

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍