ENTERTAINMENT

ഹിന്ദിക്ക് പിന്നാലെ തമിഴിലും വെബ് സീരീസുമായി വിജയ് സേതുപതി ; സ്ട്രീമിങ് ഹോട്ട്സ്റ്റാറില്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആദ്യ തമിഴ് വെബ്സീരീസുമായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. താരത്തിന്റെ ആദ്യ വെബ് സീരീസായ ഫർസിയുടെ വിജയ തിളക്കത്തിനിടെയാണ് അടുത്ത വെബ് സീരീസിന്റെ ഷൂട്ടിങ്ങും ആരംഭിച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന സീരീസിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്. ദേശീയ അവാർഡ് ജേതാവ് എം മണികണ്ഠനാണ് ചിത്രത്തിന്റെ സംവിധാനം.

കാക്ക മുട്ടൈ, ആണ്ടവൻ കാറ്റലൈ, കടൈശി വ്യവസായി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ മണികണ്ഠന്റെ മിക്ക ചിത്രങ്ങളിലും വിജയ് സേതുപതി ആയിരുന്നു നായകൻ. കോളിവുഡിന്റെ മുൻനിര താരങ്ങളിലൊരാളായ വിജയ് സേതുപതിയുടെ ആദ്യ തമിഴ് വെബ് സീരീസ് കൂടിയാണിത് . സൂപ്പർഹിറ്റ് കോമ്പിനേഷനായ

മണികണ്ഠനും വിജയ് സേതുപതിയും വീണ്ടും ഒരുമിക്കുന്നത് ആരാധകരിൽ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പൂജാ ചടങ്ങിന്റെ ചിത്രം വിജയ് സേതുപതി തന്നെയാണ് പങ്കുവച്ചത്. 7 സി എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് സീരീസിന്റെ നിർമാണം. രാജേഷ് മുരുഗേശൻ സംഗീതവും ഷാൻ മുഗസുന്ദരം ഛായാഗ്രഹണവും നിർവഹിക്കുന്നു.

രാജും ഡികെയും ചേർന്ന് നിർമിച്ച ഫർസിയാണ് വിജയ് സേതുപതി അവസാനമായി അഭിനയിച്ച വെബ് സീരീസ്, ഫെബ്രുവരി 10 ന് ആമസോൺ പ്രൈം വീഡിയോയില്‍ വന്ന സീരീസ് വൻ വിജയമായിരുന്നു. ഷാഹിദ് കപൂർ, റാഷി ഖന്ന എന്നിവരാണ് ഫർസിയിലെ മറ്റ് പ്രധാന താരങ്ങള്‍.

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ