CLIMATE CHANGE

ചെന്നൈ വീണ്ടും പ്രളയ ഭീതിയിലോ? തമിഴ്‌നാട്ടിൽ പരക്കെ മഴ

വെബ് ഡെസ്ക്

തമിഴ്‌നാട്ടിൽ വ്യാപക മഴ. ചെന്നൈ ഉൾപ്പെടെ വ്യത്യസ്ത സ്ഥലങ്ങളിലായി 7 മുതൽ 11 സെന്റീമീറ്റർ വരെ മഴ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇവിടങ്ങളിൽ യെലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചെന്നൈ ഉൾപ്പെടെ ആറ് വടക്കൻ ജില്ലകളിലും മൂന്നു തെക്കൻ ജില്ലകളിലുമുൾപ്പെടെ 12 മുതൽ 20 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെലോ അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. കാഞ്ചീപുരവും ചെങ്കൽപ്പേറ്റുമുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇനി ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

സാധാരണഗതിയിൽ തമിഴ്‌നാട്ടിൽ വരണ്ട കാലാവസ്ഥയുണ്ടാകാറുള്ള ജനുവരിയിൽ ശക്തമായ മഴപെയ്യാൻ കാരണം കാറ്റിന്റെ ഗതിയിൽ വന്ന മാറ്റമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. താരതമ്യേനെ കുറഞ്ഞ മർദ്ദമുള്ള സ്ഥലങ്ങളിലുമാണ് മഴ ലഭിച്ചിരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം 5.30 വരെ ചെന്നൈ നഗരമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇടവിട്ട് സാമാന്യം ശക്തമായ മഴ പെയ്തു. നങ്ങാമ്പറ്റവും, മീനമ്പക്കവും 17.3 മില്ലി മീറ്ററും 9.4 മില്ലി മീറ്ററും മഴ ലഭിച്ചു. എന്നൂർ തുറമുഖത്തുള്ള കാലാവസ്ഥാ കേന്ദ്രത്തിൽ 66 മില്ലി മീറ്റർ മഴ ലഭിച്ചു. അവിടെ പകൽ സമയത്തെ താപനില 26.2 ഡിഗ്രി സെൽഷ്യസ് ആണ്. ചില സമയങ്ങളിൽ 25.6 ഡിഗ്രി സെൽഷ്യസുമുണ്ട്. ഇത് സാധാരണയുണ്ടാകേണ്ട താപനിലയെക്കാൾ മൂന്നോ, 3.7 ഡിഗ്രി സെൽഷ്യസോ കുറവാണ്.

അടുത്ത 48 മണിക്കൂറിൽ ചെന്നൈയിലും പരിസരപ്രദേശങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. ഏറ്റവും കൂടിയ താപനില 26 മുതൽ 27 വരെയായിരിക്കുമെന്നും ബുള്ളറ്റിനിൽ സൂചിപ്പിക്കുന്നു.

ചെന്നൈ തിരുവള്ളൂർ എന്നിവിടങ്ങളിൽ മാത്രമല്ല വില്ലുപുരം, തിരുവണ്ണാമലൈ, വെല്ലൂർ എന്നീ വടക്കൻ ജില്ലകളിലും, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി എന്നീ തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തെക്കൻ ജില്ലകളിൽ മഴ 9, 10 തീയ്യതികളിലായി തുടരാൻ സാധ്യതയുള്ളതാണ് കണക്കാക്കുന്നത്.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ