CLIMATE CHANGE

'ലോകം ഉരുകുന്നു'; 2023ന്റെ മൂന്നിലൊന്ന് ദിനങ്ങളിലും ആഗോളതാപന അളവ് മുന്നറിയിപ്പ്‌ പരിധി കടന്നതായി പഠനം

വെബ് ഡെസ്ക്

ശാസ്ത്രജ്ഞരെ ആശങ്കയിലാക്കി ഭൂമിയിലെ താപനത്തിന്റെ അളവ് പരിധി ലംഘിക്കുന്നതായി ബിബിസി റിപ്പോർട്ട്. 2023ലെ മൂന്നിലൊന്ന് ദിവസങ്ങളിലും ശരാശരി ആഗോള താപനില വ്യാവസായിക യുഗത്തിന് മുൻപുള്ള നിലയെക്കാൾ 1.5C കൂടുതലായിരുന്നു എന്ന് വിശകലനത്തിൽ കണ്ടെത്തി. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023 മാറിയേക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

2015 ഡിസംബറിൽ പാരിസിൽ ചേർന്ന കാലാവസ്ഥ ഉച്ചകോടിയിൽ പ്രധാനമായും രണ്ട് തീരുമാനങ്ങളായിരുന്നു രാഷ്ട്ര നേതാക്കൾ കൈക്കൊണ്ടത്. ഈ നൂറ്റാണ്ടിലെ ആഗോള താപനത്തിന്റെ ദീർഘകാല വർധനവ് (20-30 വർഷം) രണ്ട് ഡിഗ്രിയായി നിലനിർത്തുക. അതിന്റെ മുന്നറിയിപ്പ് പരിധിയായി നിശ്ചയിച്ചിരുന്നത് 1.5 ഡിഗ്രി താപന വർധനവുമായിരുന്നു.

പാരീസ് ഉടമ്പടി

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം വ്യാപകമാകുന്നതിന് മുൻപുള്ള കാലഘട്ടത്തിലെ ആഗോള ശരാശരി താപനിലയുമായി താരതമ്യപ്പെടുത്തിയായിരുന്നു പരിധികൾ നിശ്ചയിച്ചത്.

2023ലെ നിരവധി ദിവസങ്ങൾ 1.5 ഡിഗ്രി എന്ന പരിധി ലംഘിച്ചിട്ടുണ്ട്. എന്നാൽ ഒരു ദിവസത്തേക്കോ ഒരാഴ്ചത്തേക്കോ പരിധി ലംഘിച്ചുവെന്നത് പാരീസ് ഉടമ്പടിയുടെ ലംഘനമല്ലെന്ന് ഗവേഷകർ പറയുന്നു. നിലവിലെ ദീർഘകാല പരിധി 1.1 ഡിഗ്രിക്കും 1.2 ഡിഗ്രിക്കും നടുവിലാണ്. പക്ഷേ ലോകം അപകടാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് പല ദിവസങ്ങളിലും ശരാശരി താപനം 1.5 കടക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആദ്യമായി ഇത് സംഭവിക്കുന്നത് 2015 ഡിസംബറിലായിരുന്നു. അതിനുശേഷം പലതവണ പരിധി ലംഘിക്കപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലം ഹ്രസ്വകാലത്തേക്ക് മാത്രമുള്ള വർധനയായിരുന്നു. 2016ലുണ്ടായ ശക്തമായ എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ഏകദേശം 75 ദിവസങ്ങൾ ആഗോള താപനിലയിലെ 1.5 പരിധി കടന്നിരുന്നു. 2023ൽ അത് 86 ദിവസമായി വർധിച്ചിട്ടുണ്ട്.

2023 സെപ്റ്റംബർ മാസത്തിലെ താപനില പരിധി 1.5 ഡിഗ്രി കവിഞ്ഞു എന്നതിന് പുറമെ പല ദിവസങ്ങളിലും 1.8 ഡിഗ്രി വരെയുള്ള വർധന റിപ്പോർട്ട് ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സർവീസിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മാസം മുഴുവനുള്ള ആഗോള താപനില 1.75 ഡിഗ്രി സെൽഷ്യസിനും മുകളിലായിരുന്നു.

അടുത്തിടെ യൂണിസെഫും ഇന്റെര്ണല് ഡിസ്പ്ലേസ്‌മെന്റ് മോണിറ്ററിങ് സെന്ററും ചേർന്ന് നടത്തിയ പഠനത്തിൽ കാലാവസ്ഥ വ്യതിയാനം കാരണം 43 ദശലക്ഷം കുട്ടികൾക്ക് പലായനം ചെയ്യേണ്ടി വന്നതായി കണ്ടെത്തിയിരുന്നു. ആറ് വർഷത്തെ കണക്കാണിത്. ഇരുപതിനായിരത്തിലധികം കുട്ടികൾക്ക് വീടുവിട്ട് പോകേണ്ടിവന്നുവെന്നും പഠനം പറയുന്നു. 2016നും 2021നുമിടയിൽ ഉണ്ടായ കുട്ടികളുടെ 95 ശതമാനം പലായനങ്ങളും വെള്ളപ്പൊക്കവും കൊടുങ്കാറ്റും മൂലമായിരുന്നു. കൂടാതെ രണ്ട് ദശലക്ഷം കുട്ടികളാണ് കാട്ടുതീ, വരൾച്ച പോലുള്ള പ്രകൃതി ദുരന്തങ്ങൾ മൂലം മാറിത്താമസിക്കേണ്ടി വന്നതെന്നും പഠനം കണ്ടെത്തുന്നു.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'