FOURTH SPECIAL

നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു; അസംഘടിത മേഖല പൂർണമായി തകർന്നെന്നും പറക്കാല പ്രഭാകർ

ബി ശ്രീജൻ

നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തെന്ന് പ്രശസ്ത രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പറക്കാല പ്രഭാകർ. ദ ഫോർത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പറക്കാല പ്രഭാകറിന്റെ പരാമർശം. രാജ്യത്ത് കള്ളപ്പണം പണമായിട്ടല്ല സൂക്ഷിക്കാറുള്ളതെന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുറച്ചെങ്കിലും അറിയാവുന്ന ആളുകൾക്കുപോലും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനം കള്ളപ്പണം ഇല്ലാതാക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ നോട്ടുനിരോധനത്തിന് ശേഷം നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിലേക്ക് തിരികെയെത്തി.

2016 ൽ നിന്ന് ഓരോവർഷം കഴിയുമ്പോഴും രാജ്യത്ത് മണിസർക്കുലേഷൻ വർധിക്കുകയാണ് ചെയ്തത്. 2016 ൽ 14 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യയിലെ മണിസർക്കുലേഷൻ ഇപ്പോൾ 34 ലക്ഷം കോടിയായി. ഡിജിറ്റൽ മണി സർക്കുലേഷനും ഇതേപോലെ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനുള്ള ഫണ്ടിന്റെ ലഭ്യത ഇല്ലാതാവുമെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല രാജ്യത്തെ സാമ്പത്തികരംഗത്തെ ഏറ്റവും വലിയ പങ്കുവഹിക്കുന്ന അസംഘടിത മേഖല മൊത്തമായും തകർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ റൂറൽ സമ്പദ് വ്യവസ്ഥയും അസംഘടിതമേഖലയിലെയും സംഘടിത മേഖലയിലെയും സമ്പദ് വ്യവസ്ഥയുമെല്ലാം ഇത്തരത്തിൽ തകർന്നു. കോവിഡ് കൂടി വന്നതോടെ ഈ തകർച്ചയിൽ നിന്ന് തിരികെ വരാൻ ഇവയ്‌ക്കൊന്നും കഴിഞ്ഞിട്ടില്ല. അത്രയും ഗുരുതരമായി നോട്ടുനിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ദ ഫോർത്തിനോട് പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാണാം.

വോട്ട് ചെയ്ത് ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍; വീഡിയോ പുറത്ത്, വിവാദം, കേസ്

'തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല'; കെജ്‌രിവാളിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ഇഡി

ബോളിവുഡ് അരങ്ങേറ്റം 27 വര്‍ഷം മുന്‍പ്, പിന്നീടൊരു അവസരം തേടിയെത്തിയില്ല; കാരണം പറഞ്ഞ് ജ്യോതിക

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

'മമതയ്ക്കും പോലീസിനും നൽകില്ല'; രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ