INDIA

'ആരോഗ്യനില തൃപ്തികരമല്ല'; അരിക്കൊമ്പനെ ഉടൻ കാട്ടിലേക്ക് തുറന്നുവിടാനാകില്ലെന്ന് തമിഴ്നാട് വനംവകുപ്പ്

വെബ് ഡെസ്ക്

അരിക്കൊമ്പനെ ഉടൻ വനത്തിലേക്ക് തുറന്നുവിടില്ലെന്ന് തമിഴനാട് വനംവകുപ്പ്. മയക്കുവെടിവച്ച് കാട്ടിൽ തുറന്നുവിടുന്നതിനായി തിരുനെൽവേലിയിലെത്തിച്ച അരിക്കൊമ്പന്റെ ശാരീരിക സ്ഥിതി മോശമായതിനെ തുടർന്നാണ് തീരുമാനം. വിദഗ്ധ ഡോക്ടർമാരുടെ സംഘം ആനയെ ഉടൻ പരിശോധിക്കും. ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്നും തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.

ആനയുടെ തുമ്പികൈയ്ക്കും ദേഹത്തും നിരവധി പരുക്കുകളാണ് ഉള്ളത്. പ്രാഥമിക ചികിത്സ നൽകി രാത്രിയോടെ മണിമുത്താറ് വനപ്രദേശത്ത് ഇറക്കിവിടാനായിരുന്നു തീരുമാനം. എന്നാൽ മയക്കുവെടിയേറ്റ അരിക്കൊമ്പൻ വാഹനത്തിൽ കിടക്കാൻ ശ്രമിക്കുകയും വഴിമധ്യേ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് കൂടുതൽ പരിശോധന നടത്താൻ വനം വകുപ്പ് തീരുമാനിച്ചത്.

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചിരുന്നു. ആനയെ കേരളത്തിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലായിരുന്നു ഉത്തരവ്. ഹർജിയിൽ നാളെ വാദം കേൾക്കാമെന്നും അതുവരെ ആനയെ തമിഴ്നാട് വനംവകുപ്പ് സംരക്ഷിക്കണമെന്നും കോടതി അറിയിച്ചിരുന്നു. എന്നാൽ അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദൻ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിടുമെന്നാണ് വനം വകുപ്പ് കോടതിയിൽ പറഞ്ഞത്.

തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി രണ്ട് ഡോസ് മയക്കുവെടിവച്ചാണ് അരിക്കൊമ്പനെ പിടികൂടിയത്. മയക്കുവെടി വച്ച ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പിന്റെ ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് തിരുനെൽവേലി കളക്കാട് കടുവാസങ്കേതത്തിൽ തുറന്നുവിടാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. ആദ്യം ഉസലെന്‍പ്പെട്ടി മണിമലയാറിന് സമീപത്ത് ഇറക്കി വിടാനായിരുന്നു ആലോചന.

ബിഹാർ മുൻ മുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം