ജഗദീപ് ധൻഖർ
ജഗദീപ് ധൻഖർ 
INDIA

ജഗ്ദീപ് ധൻഖർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

വെബ് ഡെസ്ക്

എൻ ഡി എ യുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ തീരുമാനിച്ചു. രാജസ്ഥാനിലെ കിത്താനാ സ്വദേശിയായ ധൻഖര്‍ 2019 ലാണ് ഗവർണറാകുന്നത് . പ്രതിപക്ഷത്തിൻറെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി എന്നിവരുടെ പേരുകള്‍ സജീവമായി ചർച്ചയായിരുന്നെങ്കിലും ഒടുവിൽ ധൻഖർക്ക് നറുക്ക് വീഴുകയായിരുന്നു. ബിജെപി പാർലമെൻററി പാർട്ടി യോഗത്തിൻറെതാണ് തീരുമാനം. അഭിഭാഷകനായിരുന്ന ധൻഖർ സുപ്രിം കോടതി അഭിഭാഷകനായും രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. കർഷകൻറെ മകനാണ് ധൻഖറെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10 ന്‌ അവസാനിക്കും.

പ്രതിപക്ഷ പാർട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാൻ നാളെ യോഗം ചേരും. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ എല്ലാ പാർട്ടികളും പങ്കെടുക്കുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജൂലൈ 19 നാണ് സ്ഥാനാർത്ഥി നാമനിർദ്ദേശം നടത്താനുള്ള അവസാന ദിവസം.

ആം ആദ്മി പാർട്ടിയുടെ പിന്തുണ യശ്വന്ത്‌ സിൻഹയ്ക്ക്

ഇന്ന് ചേർന്ന രാഷ്ട്രീയ നിർദേശക കമ്മിറ്റി യോഗത്തിൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടി സ്ഥാനാർഥിയായ യശ്വന്ത്‌ സിൻഹയെ പിന്തുണയ്ക്കാൻ തീരുമാനമായി. യോഗത്തിൽ അരവിന്ദ് കെജ്‌രിവാൾ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, സഞ്ജയ് സിങ്, പഞ്ചാബ് എംപി രാഘവ് ഛദ്ദ, എംഎൽഎ അടിഷി, എന്നിവർ പങ്കെടുത്തു. ജൂൺ 18 നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്.

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥാ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി