INDIA

സച്ചിന്‍ പൈലറ്റിന് ഛത്തീസ്ഗഡിന്റെ ചുമതല; ചെന്നിത്തലയ്ക്ക് മഹാരാഷ്ട്ര, താരിഖ് അന്‍വറിനെ മാറ്റി, കോണ്‍ഗ്രസില്‍ അഴിച്ചുപണി

വെബ് ഡെസ്ക്

കോണ്‍ഗ്രസ് സംഘടന തലപ്പത്ത് അഴിച്ചുപണി. സച്ചിന്‍ പൈലറ്റിനെ ഛത്തീസ്ഗഡിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെകക്രട്ടറിയായി നിയമിച്ചു. താരിഖ് അന്‍വറിനെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റി. ബംഗാളില്‍ നിന്നുള്ള നേതാവ് ദീപാ ദാസ് മുന്‍ഷിയ്ക്ക് ആണ് പുതിയ ചുമതല. ദീപാ ദാസ് മുന്‍ഷിക്ക് തെലങ്കാനയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. താരിഖ് അന്‍വറിന് പുതിയ ചുമതലകള്‍ നല്‍കിയിട്ടില്ല. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്ര പിസിസിയുടെ ചുമതല നല്‍കി. സംഘടന ജനറല്‍ സെക്രട്ടറിയായി കെ സി വേണുഗോപാല്‍ തുടരും.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി. ഉത്തര്‍പ്രദേശിന്റെ ചുമതല ഒഴിഞ്ഞ പ്രിയങ്ക ഗാന്ധിക്ക് പകരം ചുമതലകളൊന്നും നല്‍കിയിട്ടില്ല. രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് കര്‍ണാടകയുടെ ചുമതല നല്‍കി. ജയറാം രമേശ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതലയിലും അജയ് മാക്കന്‍ ട്രഷററായും തുടരും. മുകുള്‍ വാസ്‌നികിനാണ് ഗുജറാത്തിന്റെ ചുമതല. നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാനില്‍ സുഖ്ജീന്ദര്‍ സിങ് രണ്‍ധായ്ക്കാണ് ചുമതല.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലിടത്തും കനത്ത തോല്‍വി ഏറ്റുവാങ്ങിയതും സംഘടന തലപ്പത്ത് അഴിച്ചുപണി നടത്തുന്നതിലേക്ക് നയിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന നേതൃയോത്തില്‍ കേന്ദ്രനേത്വം രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലുമുണ്ടായ തോല്‍വിയില്‍, അശോക് ഗെഹ്‌ലോട്ടിനും കമല്‍നാഥിനും ഭൂപേഷ് ബാഗേലിനും എതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

നടി പവിത്ര ജയറാമിന്റെ അപകട മരണം: മനംനൊന്ത് ജീവനൊടുക്കി നടന്‍ ചന്തു

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും