INDIA

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ സൈന്യം നിയന്ത്രണം ഏറ്റെടുത്തു, കര്‍ഫ്യൂ പുനഃസ്ഥാപിച്ചു

വെബ് ഡെസ്ക്

ഏതാനും ദിവസത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് മണിപ്പൂരില്‍ വീണ്ടും മേയ്തി - കുകി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. തിങ്കളാഴ്ച ഉച്ചയോടെ തലസ്ഥാനമായ ഇംഫാലിലെ ന്യൂചെക്കോണ്‍ മാര്‍ക്കറ്റിലാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂലാംമ്പുലെയ്ന്‍ മേഖലയില്‍ നിരവധി വീടുകള്‍ക്ക് ജനക്കൂട്ടം തീയിട്ടു.

പ്രദേശത്താകെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതോടെ സൈന്യവും അര്‍ധ സൈനിക വിഭാഗവും ക്രമസമാധാന ചുമതല ഏറ്റെടുത്തു. മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ വൈകിട്ട് നാല് മണി വരെ കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

മെയ് ആദ്യമാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങളുടെ തുടക്കം. ഗോത്രവിഭാഗമായ കുകികള്‍ മെയ് മൂന്നിന് സംഘടിപ്പിച്ച മാര്‍ച്ചാണ് അക്രമസംഭവങ്ങളുടെ തുടക്കം. മേയ്തി വിഭാഗം പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടതിനെതിരെയായിരുന്നു പ്രതിഷേധം. കുകികളെ സംരക്ഷിത വനമേഖലയില്‍ നിന്ന് മാറ്റിപാര്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധം ഇരട്ടിയാക്കി. മുഖ്യമന്ത്രിയ എന്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിതമായി ഗോത്ര വിഭാഗത്തെ വനങ്ങളില്‍ നിന്നും നീക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കുകികളുടെ ആരോപണം

പിന്നീട് ഇംഫാലിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുവിഭാഗവും ഏറ്റുമുട്ടി. ഏകദേശം രണ്ടാഴ്ച ഇരുകൂട്ടരും തമ്മിലുള്ള അക്രമസംഭവങ്ങള്‍ പതിവായിരുന്നു. എഴുപതിലേറെപേര്‍ കൊല്ലപ്പെട്ടു. കോടികളുടെ നാശനഷ്ടമുണ്ടായി. ആയിരക്കണക്കിനാളുകള്‍ക്ക് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വന്നു.

മണിപ്പൂരിലെ ജനസംഖ്യയില്‍ 64 ശതമാനവും മേയ്തികളാണ്. സംസ്ഥാനത്തെ 10 ശതമാനം ഭൂമി ഇവരുടെ കൈവശമാണ്. മലയോരമേഖലകളില്‍ ഗോത്ര പദവിയില്ലാത്ത മേയ്തികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുവാദമില്ല. അതുകൊണ്ടുതന്നെ പട്ടികവര്‍ഗ പദവി ലഭിച്ചാല്‍ മലയോരമേഖലയില്‍ ഭൂമി വാങ്ങാനാകുമെന്ന് അവര്‍ ലക്ഷ്യം വയ്ക്കുന്നു.

മണിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിലും സംഘര്‍ഷങ്ങള്‍ തടയുന്നതിലും സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര സര്‍ക്കാരും വിലയിരുത്തിയിരുന്നു.

IPL 2024|തോല്‍വി തന്നെ! മുംബൈ ഇന്ത്യന്‍സ് ഏറെക്കുറേ പുറത്ത്

'ആരും കാണാത്ത ചന്ദ്രനെ കാണാന്‍' ചൈന; ചാങ് ഇ-6 വിക്ഷേപണം വിജയം, ഒപ്പം പറന്ന് പാകിസ്താന്റെ ചാന്ദ്ര സ്വപ്‌നങ്ങളും

രജനികാന്തിന്‍റെ കൂലി ടീസറിലെ പാട്ട്; ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി; ആദ്യം പാലക്കാട് ജില്ലയില്‍

കൊച്ചിയില്‍ നവജാത ശിശുവിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം; യുവതിക്കെതിരേ കൊലക്കുറ്റം, ആണ്‍ സുഹൃത്തിനെ കണ്ടെത്തി