INDIA

ആഭ്യന്തര വിമാനക്കമ്പനികള്‍ ഈ വര്‍ഷം നേരിട്ടത് 338 സാങ്കേതിക തകരാറുകള്‍; കൂടുതല്‍ ഇന്‍ഡിഗോയിലെന്ന് കേന്ദ്രസര്‍ക്കാര്‍

വെബ് ഡെസ്ക്

രാജ്യത്തെ ആഭ്യന്തര വിമാനക്കമ്പനികള്‍ ഈ വര്‍ഷം 338 സാങ്കേതിക തകരാറുകള്‍ നേരിട്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്‍ഡിഗോ വിമാനക്കമ്പനിയാണ് ഏറ്റവും കൂടുതല്‍ സാങ്കേതിക തകരാറുകള്‍ നേരിട്ടത്. ഈ വര്‍ഷം ജൂലൈ വരെ 206 സാങ്കേതിക തകരാറുകളാണ് ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എയര്‍ ഇന്ത്യ (49), ഗോ എയര്‍ (22), സ്പൈസ്ജെറ്റ് (21), ആകാശ എയര്‍ (18) എന്നിങ്ങനെയാണ് മറ്റ് കമ്പനികളില്‍ റിപ്പോര്‍ട്ട് ചെയ്ത സാങ്കേതിക തകരാറുകളുടെ എണ്ണം. സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജനറല്‍ (റിട്ട) വികെ സിംഗ് ആണ് രാജ്യസഭയില്‍ ഇക്കാര്യം രേഖാമൂലം അറിയിച്ചത്.

വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളില്‍ സാങ്കേതിക തകരാറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് സര്‍വീസിന് മുമ്പ് ഇത് പരിശോധിക്കാന്‍ കമ്പനികള്‍ തയ്യാറാകണമെന്നും വി കെ സിംഗ് പറയുന്നു. പ്രവര്‍ത്തന സമയത്ത് വിമാന കമ്പനികള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്.

വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളിലുണ്ടാകുന്ന തകരാറുകള്‍. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തുടങ്ങിയവ സാങ്കേതിക തകരാറുകള്‍ക്ക് കാരണമാകാറുണ്ട്. അടിയന്തര സാഹചര്യങ്ങളിലെ വിമാനങ്ങളുടെ തിരിച്ചിറക്കല്‍, ടേക്ക്ഓഫ് റദ്ദാക്കല്‍, ഗോ- റൗണ്ട് എന്നിവയൊക്കെ ചില സാഹചര്യങ്ങളില്‍ പൈലറ്റുമാര്‍ എടുക്കുന്ന നടപടികളാണ്. ഇത് ഗുരുതരമായ സംഭവങ്ങളോ അപകടങ്ങളോ ഒഴിവാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക തകരാറുകള്‍ ഉണ്ടാകുന്ന സമയത്ത് നടപടിയെടുക്കേണ്ട ഉത്തരവാദിത്തം ഓപ്പറേറ്റര്‍ക്കാണ്. ഓപ്പറേറ്റര്‍മാരും കമ്പനികളും റെഗുലേറ്ററി വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ രാത്രി നിരീക്ഷണം നടത്താനുള്ള സംവിധാനം ഡിജിസിഎയ്ക്കുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാത്ത സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഡിജിസിഎ പ്രത്യേക ഓഡിറ്റിംഗ് ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി