INDIA

ശരദ് പവാറിന് തിരിച്ചടി; യഥാർത്ഥ എന്‍സിപി അജിത് പവാർ പക്ഷമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

വെബ് ഡെസ്ക്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർത്ഥ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിയായി (എന്‍സിപി) പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു പേര് കണ്ടെത്താന്‍ ശരദ് പവാർ വിഭാഗത്തിന് കമ്മിഷന്‍ നിർദേശം നല്‍കി. ഇതോടെ പാർട്ടി ചിഹ്നവും അജിത് പവാർ പക്ഷത്തിന് സ്വന്തമായി.

പുതിയ പേരും ചിഹ്നവും സമർപ്പിക്കുന്നതിനായി നാളെ വൈകുന്നേരും മൂന്ന് മണിവരെയാണ് ശരദ് പവാർ വിഭാഗത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് വിനയപൂർവം അംഗീകരിക്കുകയാണെന്ന് അജിത് പവാർ പ്രതികരിച്ചു. തീരുമാനത്തില്‍ കമ്മിഷന് അജിത് പവാർ നന്ദിയും അറിയിച്ചിട്ടുണ്ട്. എന്‍സിപി തർക്കം കഴിഞ്ഞ ആറ് മാസത്തിനിടെ ആറ് ഹിയറിങ്ങിലൂടെയാണ് കമ്മിഷന്‍ പരിഹരിച്ചിരിക്കുന്നത്.

പാർട്ടിയിലെ 53 എംഎല്‍എമാരില്‍ 12 പേരുടെ പിന്തുണ മാത്രമാണ് ശരദ് പവാറിനുള്ളത്. 41 എംഎല്‍എമാരും അജിത് പവാറിനൊപ്പമാണ്. പാർട്ടി പിളർത്തി ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ബിജെപി സർക്കാരിനൊപ്പം അജിത് പക്ഷം കഴിഞ്ഞ വർഷം ജൂലൈയിലാണ് ചേർന്നത്.

"ആരാണ് എന്‍സിപിയുടെ സ്ഥാപകനെന്ന് ഈ ലോകത്തിന് മുഴുവന്‍ അറിയാം. അത് വകവെക്കാതെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ജനാധിപത്യത്തെ കൊലചെയ്യുന്നതിന് സമാനമാണ്," ശരദ് പവാർ വിഭാഗത്തിലുള്ള മുതിർന്ന നേതാവായ അനില്‍ ദേശ്‌മുഖ് പറഞ്ഞു.

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?