INDIA

'ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത്'; യുഎൻ പൊതുസഭയിൽ മന്ത്രി എസ് ജയശങ്കർ

വെബ് ഡെസ്ക്

ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന ആഹ്വാനവുമായി യുഎൻ പൊതുസഭയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ 78-ാമത് ജനറൽ അസംബ്ലി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോകം അശാന്തിയിലൂടെയാണ് കടന്നു പോകുന്നതെന്നും പ്രശ്ന പരിഹാരത്തിനുളള മാർ​ഗം നയതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കരിക്കുകയും കൂടുതൽ ഇടപെടലുകൾ നടത്തുകയും വേണം. എല്ലാം രാജ്യങ്ങൾക്കും പ്രധാനം ദേശതാത്പര്യമാണെന്നും ജയശങ്കർ പറഞ്ഞു.

ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാരിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദം, അക്രമം എന്നിവയ്‌ക്കെതിരെയുളള പ്രതികരണങ്ങൾ രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ച് നിർണ്ണയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയുടെ പേര് വിഷയത്തിൽ അദ്ദേഹം സംസാരിച്ചത്.

ഭീകരവാദത്തെയും വിഘടന വാദത്തെയും ഇന്ത്യ ഒരു തരത്തിലും അനുകൂലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ എന്നാൽ ഭാരതം എന്നാണ്, രാഷ്ട്രീയ താത്പര്യത്തിനനുസരിച്ച് ചില രാജ്യങ്ങൾ ഭീകരവാദത്തെ വിശദീകരിക്കുന്നു. സൗകര്യങ്ങൾക്കനുസരിച്ച് വിശദീകരിക്കേണ്ടതല്ല ഭീകരവാദമെന്നും എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ഏറ്റവും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് പലരുടെയും പ്രധാന ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചിലരുടെ ഇടുങ്ങിയ താൽപ്പര്യങ്ങളിലല്ലെന്നും ജയശങ്കർ പറഞ്ഞു. ജി20 ഉച്ചകോടിയുടെ വിജയത്തെ പരാമർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞു. ജി 20 ൽ ആഫ്രിക്കൻ യൂണിയനെ ഇന്ത്യയുടെ ശ്രമത്തിലൂടെ സ്ഥിരാംഗമാക്കി. ഇത് യുഎൻ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ചേരിചേരാ കാലഘട്ടത്തിൽ നിന്നും ഇന്ന് ഇന്ത്യ ഒരു വിശ്വമിത്രനായി പരിണമിച്ചിരിക്കുന്നു. കൂടാതെ, എല്ലാ രാജ്യങ്ങൾക്കും ദേശീയ താൽപര്യം ഉണ്ടെന്നും എന്നാൽ ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ ആരെയും ഉപദ്രവിക്കുന്ന വിധത്തിലുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷം; ചികിത്സ തേടിയത് ആയിരത്തോളം പേർ

30 ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യ എക്‌സ്പ്രസ്; മറ്റുള്ളവർക്ക് അന്ത്യശാസനം

അമ്പത് ശതമാനം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണശീലം; മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍

ടാറ്റ ഏറ്റെടുത്തിട്ട് രണ്ടുവർഷം; പരിഷ്കരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയില്‍ പ്രതാപം വീണ്ടെടുക്കാനാകാതെ എയർ ഇന്ത്യ

രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'