INDIA

ചൂടുള്ള കാലാവസ്ഥയിലെ ജോലി; ഗർഭിണികളിൽ ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി പഠനം

വെബ് ഡെസ്ക്

ഗര്‍ഭിണികള്‍ കടുത്ത ചൂടില്‍ ജോലി ചെയ്യുന്നത് ചാപിള്ള പിറക്കാനും ഗര്‍ഭം അലസാനുമുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. ഭാവിയിൽ ഇത് സംബന്ധിച്ച അപകടസാധ്യതകൾ കൂടുതലാണെന്നും ഇന്ത്യയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടിലെ എണ്ണൂറോളം ഗര്‍ഭിണികളെ ഉൾപ്പെടുത്തി ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (SRIHER) 2017-ലാണ് പഠനം ആരംഭിച്ചത്.

കാര്‍ഷിക മേഖല, ഇഷ്ടിക ചൂളകൾ, ഉപ്പ് ഫാക്ടറികള്‍ തുടങ്ങിയ ഉയർന്ന ചൂടുള്ള ഇടങ്ങളിലും സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി ആപേക്ഷികമായി തണുപ്പുള്ള കാലാവസ്ഥയിലും ജോലി ചെയ്ത സ്ത്രീകളെയാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയത്. എന്നിരുന്നാലും രണ്ടാമത്തെ ഇടത്തിലും ചൂടുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീഷണികൾ അനുഭവപ്പെടുന്നവരിൽ ഗർഭിണികൾ മുൻപന്തിയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. തണുപ്പുള്ള ഇടങ്ങളെക്കാൾ ചൂടുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ ശാരീരിക അസ്വസ്ഥതകള്‍‍ക്കും ഗർഭം അലസലിനും ചാപിള്ള പിറക്കാനും സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

യുകെ പോലുള്ള രാജ്യങ്ങളിലും ചൂടുള്ള വേനൽക്കാലം ഇത്തരത്തിൽ ബാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽതന്നെ ആഗോളതലത്തിൽ ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് പ്രത്യേക ആരോഗ്യ മാനദണ്ഡങ്ങൾ നൽകണമെന്ന് പഠനം ആവശ്യപ്പെടുന്നു. നിലവിൽ ആഗോള തലത്തിൽ ഇത്തരത്തിലുള്ള മാർഗ നിർദേശങ്ങൾ ഒന്നുംതന്നെയില്ല.

"മനുഷ്യശരീരത്തിന് ഏത് അളവിലുള്ള താപം വരെ താങ്ങാൻ സാധിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ അളവില്ല. നിങ്ങളുടെ ശരീരം ഇത്രയും കാല ചൂടിന്റെ എങ്ങനെ പ്രതിരോധിച്ചു എന്നതാണ് അതിന്റെ മാനദണ്ഡം," പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫ ജെയിൻ ഹിർസ്റ്റ് പറയുന്നു.

ചൂട് കൂടിയ കാലാവസ്ഥയിൽ ഗര്‍ണികൾക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നേരത്തെയും പഠനങ്ങൾ വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയിലെ താപനില ഉയരുന്നത് ഗർഭിണികൾക്ക് മാസം തികയാതെയുള്ള പ്രസവം, ഗർഭകാല രക്താതിമർദ്ദം, പ്രീ-എക്ലാംസിയ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നേരത്തെ നടത്തിയ ഒരു ഗവേഷണവും കണ്ടെത്തിയിരുന്നു. 2030-ഓടെ ഇന്ത്യ വാർഷിക താപനിലയിൽ 1.7 മുതൽ 2.2 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, വിഷയം കൂടുതൽ ഗൗരവമുള്ളതാണെന്നും ഗവേഷകർ പറഞ്ഞിരുന്നു. നേരത്തെ യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന പഠനത്തിലും സമാന കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ