INDIA

ഷബ്ന സിയാദിന് ലാഡ്ലി മീഡിയ അവാർഡ്

വെബ് ഡെസ്ക്

2022ലെ ലാഡ്​ലി മീഡിയ ആൻഡ്​ അഡ്വർടെയ്​സിങ്​ പുരസ്കാരം ദ ഫോർത്ത് സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ഷബ്ന സിയാദിന്. ജെന്‍ഡര്‍ സെൻസിറ്റിവിറ്റി വിഭാഗത്തിൽ മലയാളം ടെലിവിഷനിൽ സംപ്രഷണം ചെയ്ത വാർത്തയ്ക്കാണ് പുരസ്ക്കാരം. ജാതിവിവേചനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയെക്കുറിച്ച് 2022ൽ മീഡിയാവൺ ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്തയാണ് പുരസ്‌കാരത്തിന് അർഹമായത്.

രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽവച്ച് നടന്ന ചടങ്ങിൽ ജേതാക്കൾക്ക് പുരസ്ക്കാരം സമ്മാനിച്ചു

ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടും മുബൈ ആസ്ഥാനമായ പോപുലേഷൻ ഫസ്റ്റ് എന്ന സംഘടനയും സംയുക്തമായി നൽകുന്നതാണ് ലാഡ്​ലി മീഡിയ ആൻഡ്​ അഡ്വർടെയ്​സിങ്​ പുരസ്കാരം. രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജേതാക്കൾക്ക് പുരസ്ക്കാരം സമ്മാനിച്ചു.

ടെലിവിഷൻ ഡോക്യുമെന്ററി വിഭാഗത്തിൽ മനോരമ ന്യൂസിലെ ജിഷ കല്ലിങ്കൽ, അച്ചടി വിഭാഗത്തിൽ മാതൃഭൂമിമാതൃഭൂമി ഡോട്ട് കോമിലെ രമ്യ ഹരികുമാറിനുമാണ് മലയാള മാധ്യമരംഗത്ത് നിന്നുള്ള മറ്റ് പുരസ്കാരം നേടിയവർ.

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്തെന്ന പരാതി; കെജ്‌രിവാളിന്റെ മുന്‍ പിഎ പോലീസ് കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കു കൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി