INDIA

കൈക്കൂലി: ഗെയിൽ എക്സിക്യൂട്ടീവ് ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ

വെബ് ഡെസ്ക്

അര കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയിൽ) എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ബി സിങ് അറസ്റ്റില്‍. കൈക്കൂലി നൽകിയ ആളുൾപ്പെടെ നാലുപേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ഗെയിൽ പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി സിങ്ങ് കൈക്കൂലി ആവശ്യപ്പെട്ടതായാണ് സിബിഐ കണ്ടെത്തൽ. ഉത്തർപ്രദേശിലെ നോയിഡയിലുള്ള സിങ്ങിന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷമായിരുന്നു സിബിഐ അറസ്റ്റ്.

ഡൽഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളിൽ പലയിടത്തായി സിബിഐ പരിശോധന നടത്തിയിരുന്നു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയായ ഗെയിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക പ്രസരണ, വിപണന കമ്പനിയാണ്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം