INDIA

യുഎസ് ഉത്പന്നങ്ങളുടെ അധിക നികുതി വെട്ടിക്കുറച്ച് ഇന്ത്യ ; തീരുമാനം മോദിയുടെ സന്ദർശനത്തിൽ

വെബ് ഡെസ്ക്

എട്ട് യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ തീരുമാനമെടുത്ത് ഇന്ത്യ. ചെറുപയർ, കടല, ആപ്പിൾ തുടങ്ങി എട്ടോളം ഉത്പന്നങ്ങൾക്കാണ് അധിക നികുതി ഒഴിവാക്കുക. അധിക നികുതി പിൻവലിച്ച ശേഷം എട്ട് യുഎസ് ഉത്‌പന്നങ്ങളുടെ തീരുവകൾ നിലവിലുള്ള അപ്ലൈഡ് മോസ്റ്റ് ഫേവേർഡ് നേഷൻ (എംഎഫ്എൻ) നിരക്കിലേക്ക് ഉടൻ തന്നെ മാറും. നിലവിലുള്ള താരിഫുകൾ 90 ദിവസത്തിനുള്ളിൽ അവസാനിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ നിലനിൽക്കുന്ന ആറോളം തർക്കങ്ങൾ തീർപ്പാക്കാൻ ഇരു രാജ്യങ്ങളും തീരുമാനത്തിലെത്തിയിരുന്നു. അതിന്റെ ഭാഗമായാണ് അധിക തീരുവകൾ ഒഴിവാക്കുന്നത്.

പുതിയ കരാർ പ്രകാരം കടല (10 ശതമാനം), ചെറുപയർ (20 ശതമാനം), ഉണക്ക/പച്ച ബദാം ( കിലോയ്ക്ക് 7 രൂപ), ബദാം ഷെൽഡ് ( കിലോയ്ക്ക് 20 രൂപ), വാൽനട്ട് (20 രൂപ), ഫ്രഷ് ആപ്പിൾ (20 ശതമാനം), ബോറിക് ആസിഡ് (20 ശതമാനം), ഡയഗ്നോസ്റ്റിക് റീജന്റ്സ് (20 ശതമാനം) എന്നിവയ്ക്കാണ് അധിക ഇറക്കുമതി തീരുവ ചുമത്തിയിരുന്നത്.

യുഎസിലേക്കു കയറ്റി അയയ്ക്കുന്ന സ്റ്റീൽ ഉത്പന്നങ്ങൾക്ക് 25 ശതമാനവും ചില അലുമിനിയം ഉത്പന്നങ്ങൾക്ക് 10 ശതമാനവും ഇറക്കുമതി തീരുവ 2018-ൽ അധികമായി ചുമത്തിയിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് 2019 ജൂണിൽ ഇന്ത്യ 28 അമേരിക്കൻ ഉത്പന്നങ്ങൾക്ക് അധിക കസ്റ്റംസ് തീരുവ ചുമത്തിയത്. പുതിയ തീരുമാനം യുഎസ് നിയമനിർമ്മാതാക്കളും വ്യവസായ പ്രമുഖരും അടക്കമുള്ളവർ സ്വാഗതം ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?