INDIA

രാജ്യദ്രോഹക്കേസുകളിൽ നീതി ഭരണം കയ്യാളുന്നവർക്ക് അനുസരിച്ച് മാറും: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

വെബ് ഡെസ്ക്

രാജ്യദ്രോഹം ഉൾപ്പെടെയുള്ള കൊളോണിയൽ നിയമങ്ങൾ പ്രയോഗിക്കുന്ന കേസുകളിൽ നീതി ലഭിക്കുമോയെന്നത് ഭരിക്കുന്നത് ആരാണെന്നതിന് അനുസരിച്ചിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അത്തരം നിയമങ്ങൾ അവതരിപ്പിക്കപ്പെട്ട കാലത്തേക്കാൾ വ്യത്യസ്തമായി മറ്റു പല ഉദ്ദേശങ്ങളും ഇപ്പോൾ അത് പ്രയോഗിക്കുന്നതിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാണ്ടലേയിലെയും ബർമയിലെയും സ്വാതന്ത്ര്യസമര സേനാനികളെ ആൻഡമാൻ-നിക്കോബാറിലെ സെല്ലുലാർ ജയിലുകളിലേക്കയക്കാൻ ഉപേയോഗിച്ചിരുന്ന നിയമമായിരുന്നു രാജ്യദ്രോഹനിയമം.

"ചില നിയമങ്ങൾക്ക് ഇന്ന് വ്യത്യസ്ത ഉദ്ദേശങ്ങളുണ്ട്. നീതി ലഭിക്കാൻ സാധ്യതയുള്ളതാണ് എല്ലാ നിയമങ്ങളും. എന്നാൽ അധികാരം അനീതിയിലേക്കെത്തിക്കുന്നു. നിയമം ഒന്ന് തന്നെയാണ്, ഭരണത്തിലിരിക്കുന്നത് ആരാണെന്നതിനനുസരിച്ചാണ് അത് മാറുന്നത്. അഭിഭാഷകരെയോ ജഡ്ജിമാരെയോ മാത്രമല്ല ഞാൻ ഉദ്ദേശിക്കുന്നത് ഈ സമൂഹത്തെ തന്നെയാണ്. സിവിൽ സമൂഹമാണ് ഒരു നിയമം എങ്ങനെ പ്രയോഗിക്കപ്പെടണം എന്ന് തീരുമാനിക്കുന്നത്,"ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിലായിരുന്നു ചീഫ് ജസ്റ്റിസ് ഈ വിഷയം പരാമർശിച്ചത്. രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വേളയിലാണ് ചീഫ് ജസ്റ്റിസിന്റെ വാക്കുകളെന്നത് ശ്രദ്ധേയമാണ്.

നിലവാരമുള്ള നിയമവിദ്യാഭ്യാസം ലഭിക്കുക എന്നതിൽ സാമ്പത്തികവും അക്കാദമികവുമായ സാധ്യതകളുള്ളവർക്ക് മുൻകൈ ലഭിക്കുന്ന സാഹചര്യമാണെങ്കിലും അഭിഭാഷകവൃത്തി എല്ലാവർക്കും അവരവരുടെ വഴികണ്ടെത്തനാകുന്ന തരത്തിൽ വ്യത്യസ്തതകളുള്ളതാണെന്നും യൂണിവേഴ്സിറ്റിയുടെ ചാൻസിലർ കൂടിയായ ചീഫ് ജസ്റ്റിസ് പറഞ്ഞു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

അവയവദാനത്തിന്റെ പേരില്‍ ഇറാനിലേക്ക് മനുഷ്യക്കടത്ത്; ഏജന്റ് നെടുമ്പാശേരിയിൽ പിടിയിൽ

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ