INDIA

നേരിട്ട് ഹാജരാവേണ്ടതില്ല; അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ആശ്വാസം

വെബ് ഡെസ്ക്

'മോദി പരാമര്‍ശ'വുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ജാര്‍ഖണ്ഡ്‌ ഹൈക്കോടതി. തനിക്കെതിരായ കേസില്‍ നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരേ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്.കെ. ദ്വിവേദി അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 16 വരെ രാഹുലിനെതിരേ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി പോലീസിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കി.

നേരത്തെ, ഈ കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാവണമെന്ന് റാഞ്ചി ജില്ലാകോടതി ഉത്തരവിട്ടിരുന്നു. നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു റാഞ്ചി കോടതിയുടെ ഉത്തരവ്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ വച്ചാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. 'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പരാമര്‍ശത്തിന് പിന്നലെ റാഞ്ചിയിലെ അഭിഭാഷകനായ പ്രദീപ് മോദി രാഹുലിന്റെ അപകീര്‍ത്തികരമായ മോദി പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ചോദ്യം മോദി വിഭാഗത്തിനൊന്നാകെ മാനഹാനിവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദീപ് മോദി കോടതിയെ സമീപിച്ചത്. 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്.

കേസില്‍ മാര്‍ച്ച് 23ന് സൂററ്റ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി രാഹുലിനെ രണ്ട് വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ഈ ശിക്ഷാവിധിയാണ് രാഹുലിന്റെ വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം റദ്ദാകുന്നതിലേക്ക് നയിച്ചത്. സമാനമായക്കേസില്‍ ജാർഖണ്ഡിൽ രാഹുൽ ഗാന്ധിക്കെതിരെ മൂന്നു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടെണ്ണം റാഞ്ചിയിലും ഒരണ്ണം ചൈബസയിലുമാണ്.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം