INDIA

രാജ്യത്ത് 3,167 കടുവകൾ; നാല് വർഷം കൊണ്ട് കൂടിയത് 200

വെബ് ഡെസ്ക്

രാജ്യത്ത് നാല് വർഷം കൊണ്ട് 200 കടുവകൾ വർധിച്ചതായി റിപ്പോർട്ട്. പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഏറ്റവും പുതിയ കടുവ സെൻസസ് കണക്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 2022 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 3,167 കടുവകളുണ്ട്. 2018 ൽ അവസാന സെൻസസ് ഡേറ്റ പുറത്തുവിട്ടപ്പോൾ 2967 കടുവകളാണുണ്ടായിരുന്നത്.

ഏഷ്യയിലെ അനധികൃത വന്യജീവി വ്യാപാരവും വേട്ടയാടലും കർശനമായി തടയുന്നതിന് 'ആഗോള നേതാക്കളുടെ സഖ്യത്തിന്' 2019 ജൂലൈയിൽ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഐബിസിഎ ആരംഭിക്കുന്നത്

1973 ൽ ഇന്ദിരാഗാന്ധി സർക്കാരാണ് പ്രോജക്ട് ടൈഗർ ആരംഭിച്ചത്. ഏപ്രിൽ ഒന്നിന് പ്രോജക്റ്റിന്റെ സുവർണ ജൂബിലി പൂർത്തിയാക്കിയതിന്റെ ആഘോഷച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പദ്ധതിയും ഉദ്ഘാടനം ചെയ്തു. കടുവ, സിംഹം, പുള്ളിപ്പുലി, പ്യൂമ, ചീറ്റ തുടങ്ങി ലോകത്തിലെ ഏഴ് വലിയ പൂച്ചകളുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഇന്റർനാഷണല്‍ ബിഗ് ക്യാറ്റ്സ് അലയന്‍സ് (ഐബിസിഎ) പദ്ധതി അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു. ഏഷ്യയിലെ അനധികൃത വന്യജീവി വ്യാപാരവും വേട്ടയാടലും കർശനമായി തടയുന്നതിന് 'ആഗോള നേതാക്കളുടെ സഖ്യത്തിന്' 2019 ജൂലൈയിൽ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഐബിസിഎ ആരംഭിക്കുന്നത്.

ഇന്ന് കർണാകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് സന്ദർശിച്ച പ്രധാനമന്ത്രി ഫീൽഡ് സ്റ്റാഫുകളുമായും സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്വയം സഹായ സംഘങ്ങളുമായും കൂടിക്കാഴ്ച നടത്തി. ബന്ദിപ്പൂർ ടൈഗർ റിസർവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ മുതുമല ടൈഗർ റിസർവിലെ തെപ്പക്കാട് ആനത്താവളവും സന്ദർശിച്ചു.

കടുവ സംരക്ഷണത്തിനായുള്ള അമൃത് കാൽ കാ വിഷൻ, കടുവാ സങ്കേതങ്ങളുടെ സംരക്ഷണം വിലയിരുത്തുന്ന റിപ്പോർട്ട്, ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷന്റെ സംഗ്രഹ റിപ്പോർട്ട് എന്നിവയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. 'പ്രോജക്ട് ടൈഗറി'ന്റെ 50 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണയ്ക്കായി നാണയവും പുറത്തിറക്കി.

മെച്ചപ്പെട്ട സാങ്കേതികവിദ്യയും സംരക്ഷണ സംവിധാനങ്ങളും കാരണം കടുവകളെ വേട്ടയാടുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ രാജ്യത്ത് നിലനിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ സംരംഭത്തെ അദ്ദേഹം എടുത്തുപറഞ്ഞു. വന്യജീവി സംരക്ഷണത്തിന് അന്താരാഷ്ട്ര സഖ്യം ആവശ്യമാണ്. അവയുടെ ഗവേഷണത്തിനും പരിശീലനത്തിനും ശേഷി വികസനത്തിനുമായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം

250 അടി വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് രാത്രി ഭൂമിക്കരികിലേക്ക്; വേഗത മണിക്കൂറില്‍ 63,683 കിലോമീറ്റര്‍