INDIA

രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറ്റാനെത്തുന്ന ജനങ്ങള്‍ക്ക് വെള്ളവും സൗകര്യങ്ങളുമൊരുക്കണം; ബാങ്കുകളോട് ആര്‍ബിഐ

വെബ് ഡെസ്ക്

നിരോധിച്ച രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറിയെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ച് ആര്‍ബിഐ. കൗണ്ടറുകളിലുടനീളം നോട്ടുകള്‍ മാറാന്‍ സാധാരണ നിലയില്‍ ജനങ്ങളെ അനുവദിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും ദൈനംദിന വിവരങ്ങള്‍ ആര്‍ബിഐ നിര്‍ദേശിച്ച പ്രകാരം രേഖകളായി സൂക്ഷിക്കണം

ചൂടുകാലമായതിനാല്‍ തണലുള്ള കാത്തിരിപ്പ് കേന്ദ്രം, കുടിവെള്ള സൗകര്യങ്ങള്‍ തുടങ്ങിയവ എല്ലാ ബാങ്കുകള്‍ക്ക് മുന്നിലും ഒരുക്കണം. രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും ദൈനംദിന വിവരങ്ങള്‍ ആര്‍ബിഐ നിര്‍ദേശിച്ച പ്രകാരം രേഖകളായി സൂക്ഷിക്കണം. പിന്നീട് ആവശ്യപ്പെടുന്ന ഘട്ടത്തില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.

അതേസമയം രണ്ടായിരത്തിന്റെ നോട്ട് നിരോധിച്ചത് നോട്ട് ക്രമീകരണ നടപടിയുടെ ഭാഗമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നോട്ട് മാറ്റിയെടുക്കാന്‍ തിരക്ക് കൂട്ടേണ്ട ആവശ്യമില്ല. സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാമെന്നും ഇനിയും നാല് മാസം സമയമുണ്ടെന്നും ശക്തികാന്തദാസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ അപ്രതീക്ഷിതമായി പിന്‍വലിച്ചുകൊണ്ട് റിസര്‍വ് ബാങ്ക്പ്രസ്താവന പുറത്തിറക്കിയത്. നിലവില്‍ കൈവശമുള്ള നോട്ടുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മാറ്റിയെടുക്കാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

ടാറ്റ ഏറ്റെടുത്തിട്ട് രണ്ടുവർഷം; പരിഷ്കരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയില്‍ പ്രതാപം വീണ്ടെടുക്കാനാകാതെ എയർ ഇന്ത്യ

സമരം ചെയ്തവർക്ക് പിരിച്ചുവിടൽ ഭീഷണി; 25 പേർക്ക് നോട്ടീസ് നല്‍കി എയർ ഇന്ത്യ, വിമാന സര്‍വീസുകൾ വെട്ടിച്ചുരുക്കുന്നു

രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'

ജനാധിപത്യ അനുകൂല 'അരാകൻ ആർമി' വെല്ലുവിളി; മ്യാന്മറില്‍ സൈനികർ നാടുവിടുന്നു

'മോദിജി താങ്കൾ ചെറുതായി പേടിച്ചിട്ടുണ്ടല്ലോ'; അദാനി- അംബാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി