INDIA

വോട്ടിന് കോഴ ആരോപണം ഉന്നയിച്ചതിന് മാനനഷ്ടക്കേസ്; മാധ്യമ പ്രവർത്തകർക്കെതിരായ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ

വെബ് ഡെസ്ക്

ഇന്ത്യാ ടുഡേ ഗ്രൂപ്പ് മേധാവി അരൂൺ പുരി, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, ശിവ് അരൂർ എന്നിവർക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ട നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കർണാടക മുൻ എംഎൽഎ ബിആർ പാട്ടീൽ നൽകിയ മാനനഷ്ടക്കേസിലെ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

2016ലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ ചില നിയമസഭാ സാമാജികർ വോട്ടിന് പകരമായി കൈക്കൂലി വാങ്ങുന്നതായി ഇന്ത്യ ടുഡെ ചെയ്ത റിപ്പോർട്ടിനെ തുടർന്നായിരുന്നു. മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, ശിവ് അരൂർ, ഇന്ത്യ ടുഡെ മേധാവി അരുൺ പുരി എന്നിവർക്കെതിരെ ബിആർ പാട്ടീൽ മാനനഷ്ടക്കേസ് നൽകിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം നിരസിച്ചു. തുടർന്നാണ് മൂന്ന് പേരും സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിലെ നടപടികൾ സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ ജെ ബി പർദിവാല , മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കേസിൽ നിലപാട് അറിയിക്കാൻ കർണാടക സർക്കാരിനോട് കോടതി അറിയിച്ചു.

സുപ്രീം കോടതിയിൽ അരുൺ പുരി, രാജ്ദീപ് സർദേശായി, ശിവ് അരൂർ എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഡോ. എസ് മുരളീധർ ഹാജരായി. അതേസമയം മാധ്യമപ്രവർത്തകർ ബിആർ പാട്ടീലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും 'ഡോക്ടറെഡ് ഗ്രാഫിക്‌സ്' സംപ്രേഷണം ചെയ്‌തെന്നും ആരോപണങ്ങൾ നിലനിൽക്കുന്നതായി കർണാടക ഹൈക്കോടതി ജസ്റ്റിസ് ആർ നടരാജ് നേരത്തെ പറഞ്ഞിരുന്നു.

ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്. 2016ൽ കർണാടകയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബംഗളൂരുവിലെ ഒരു ഹോട്ടലിൽ നടന്ന സ്റ്റിംഗ് ഓപ്പറേഷനിലാണ് പാട്ടീൽ കുടുങ്ങിയത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കർണാടക അലന്ദ് എംഎൽഎയായിരുന്ന പാട്ടീൽ ബംഗളുരുവിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ