INDIA

ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുക്കും; നേതാക്കള്‍ക്ക് അത്താഴ വിരുന്നൊരുക്കും

വെബ് ഡെസ്ക്

2024 തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ബദലെന്ന ലക്ഷ്യവുമായി ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സോണിയാ ഗാന്ധിയും പങ്കെടുക്കും. യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിപക്ഷ പാർട്ടികളുടെ നേതാക്കള്‍ക്ക് സോണിയാ ഗാന്ധി അത്താഴ വിരുന്നൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ. 24 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാകും ജൂലൈ 17, 18 തീയതികളിൽ ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗത്തിൽ പങ്കെടുക്കുക.

മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള എട്ട് പുതിയ പാര്‍ട്ടികള്‍ക്കും ഇത്തവണത്തെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), കൊങ്കു ദേശ മക്കള്‍ കച്ചി പാര്‍ട്ടി (കെഡിഎംകെ), വിടുതലൈ ചിരുതൈകള്‍ കച്ചി പാര്‍ട്ടി (വിസികെ), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (മാണി) തുടങ്ങിയ പാര്‍ട്ടി നേതാക്കളും ഇത്തവണത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്നയില്‍ നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗത്തിന് ശേഷം നടക്കുന്ന നിര്‍ണായക യോഗമാണ് ബെംഗളൂരുവിലേത്. ജൂണ്‍ 23ന് പട്നയില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മമത ബാനര്‍ജി, ശരദ് പവാര്‍ തുടങ്ങി പ്രതിപക്ഷ നേതൃനിരയിലെ പ്രധാനപ്പെട്ടവരെല്ലാം പങ്കെടുത്തിരുന്നു. ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്മാറുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നെങ്കിലും ഇത്തവണത്തെ യോഗത്തിന് ആംആദ്മി പാര്‍ട്ടിയും പങ്കെടുത്തേക്കും. ജൂലൈ 13ന് നടക്കേണ്ടിയിരുന്ന യോഗം മഹാരാഷ്ട്രയിലെ എന്‍സിപി പിളര്‍പ്പിന് പിന്നാലെ ജൂലൈ 17ലേക്ക് മാറ്റുകയായിരുന്നു.

വരുന്നു അതിതീവ്ര മഴ; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ