INDIA

ചീറ്റകള്‍ ചത്ത സംഭവത്തിൽ സുപ്രീംകോടതിയുടെ യുടേൺ; കേന്ദ്രസര്‍ക്കാർ വാദങ്ങൾ ശരിവച്ച് പരാമർശം

വെബ് ഡെസ്ക്

കുനോ ദേശീയ ഉദ്യാനത്തിൽ ചീറ്റകള്‍ ചത്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് സുപ്രീംകോടതി. ചീറ്റപ്പുലികളെ ഇന്ത്യയിൽ പുനരധിവസിപ്പിക്കാനുള്ള നീക്കങ്ങളെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും, കേന്ദ്രത്തിന്റെ വാദങ്ങളെ സംശയിക്കാന്‍ കാരണങ്ങളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീറ്റകള്‍ ചത്ത സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

ചീറ്റകള്‍ ചത്തൊടുങ്ങിയതിന് പിന്നാലെ സംഭവത്തില്‍ ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതി നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് ​ഗുരുതര വീഴ്‌ചയാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളിൽ 50ശതമാനം ചത്തേയ്ക്കുമെന്ന് നേരത്തെ വിദഗ്ധർ വ്യക്തമാക്കിയിരുന്നതാണ്

എന്നാൽ സ്വാഭാവിക പരിതസ്ഥിതിയിൽ നിന്ന് മാറുമ്പോൾ ചീറ്റകൾ ചാവുന്നത് സ്വാഭാവികമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളിൽ 50 ശതമാനം ചത്തേയ്ക്കുമെന്ന് നേരത്തെ വിദഗ്ദർ വ്യക്തമാക്കിയിരുന്നതാണ്. പദ്ധതിവഴി എല്ലാ വർഷവും 12-14 പുതിയ ചീറ്റകളെ കൊണ്ടുവരുമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ചീറ്റപ്പുലികളിൽ ഉപയോഗിച്ച നിലവാരമില്ലാത്ത റേഡിയോ കോളറുകളാണ് മരണത്തിന് കാരണമെന്ന് ചില വിദഗ്ധർ ആരോപിച്ചിരുന്നു. ഇതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനെ അനുകൂലിച്ച് സുപ്രീംകോടതി തന്നെ രംഗത്തെത്തിയത്.

1952-ല്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം ചീറ്റകളുടെ എണ്ണം രാജ്യത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ചീറ്റകളെ എത്തിച്ചത്. പ്രധാനമായും നമീബിയ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുമായി ഏകദേശം 20 ഓളം ചീറ്റകളെയാണ് അന്ന് കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്. ഇതിനോടകം ആരോഗ്യപ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും,നിര്‍ജലീകരണവും മൂലം കുഞ്ഞുങ്ങളടക്കം നിരവധി ചീറ്റകളാണ് ചത്തത്.

ഇന്ത്യ ആര് ഭരിക്കണം? സ്ത്രീകളും യുവാക്കളും ദളിതരും തീരുമാനിക്കും

നായകനും ഗായകനുമായ മോഹന്‍ലാല്‍

'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശം നാക്കുപിഴയെന്ന് ബിജെപി നേതാവ്

'ഞാന്‍ ആര്‍എസ്എസുകാരന്‍'; വിളിച്ചാല്‍ തിരിച്ചുചെല്ലും, വിരമിച്ചതിന് പിന്നാലെ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയുടെ പ്രഖ്യാപനം

ലാലും ശോഭനയും ആ പ്രേമഗാനങ്ങളും