KERALA

അനിശ്ചിതത്വം നീങ്ങി; അരിക്കൊമ്പനെ ഇന്നുതന്നെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടും

വെബ് ഡെസ്ക്

തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടർന്ന് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് തന്നെ വനത്തിൽ തുറന്നു വിടും. ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തീരുമാനം. ആനയെ ഇന്ന് തുറന്നു വിടരുതെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

ആനയെ തിരുനെൽവേലി കളക്കാട് കടുവാസങ്കേതത്തിൽ തുറന്നുവിടാനായിരുന്നു തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ഇതിനിടെയാണ് എറണാകുളം സ്വദേശിനി ആനയെ കേരളത്തിൽ തിരിച്ചെത്തിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തുടർന്നായിരുന്നു മദ്രാസ് കോടതിയുടെ ഇടപെടൽ. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു ഹർജി. എന്നാൽ ഹർജിയിൽ നാളെ വാദം കേൾക്കാമെന്നും അതുവരെ ആനയെ സംരക്ഷിക്കണമെന്നുമായിരുന്നു കോടതി അറിയിച്ചത്.

ജനവാസ മേഖലയിലേക്കിറങ്ങിയ അരിക്കൊമ്പനെ ഞായറാഴ്ച രാത്രിയാണ് തമിഴ്നാട് വനംവകുപ്പ് രണ്ട് ഡോസ് മയക്കുവെടിവച്ച് പിടികൂടിയത്. മയക്കുവെടി വച്ച ശേഷം മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പിന്റെ ആംബുലൻസിലേക്ക് മാറ്റി. ആദ്യം ഉസലെന്‍പ്പെട്ടി മണിമലയാറിന് സമീപത്ത് ഇറക്കി വിടാന്‍ ആലോചിച്ചിരുന്നെങ്കിലും തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം ആനയെ പീഡിപ്പിക്കുന്നത് തമിഴ്നാട് സർക്കാരോ, കേരളാ സർക്കാരോ അല്ലെന്നും മറിച്ച് ആനപ്രേമികൾ തന്നെയാണെന്നും തമിഴ്നാട് വനംമന്ത്രി മതിവേന്തൻ പറഞ്ഞു.

ജെജെപിയെയും പിളർത്തിയോ ബിജെപി? ഹരിയാനയിൽ പിന്തുണ പിൻവലിച്ച പഴയ സഖ്യകക്ഷി എംഎൽഎമാർ തിരിച്ചുപോയതായി സൂചന

വിദ്വേഷ പ്രസംഗം: മോദിക്കും അനുരാഗ് താക്കൂറിനും ബിജെപിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി

കോഹ്ലിക്ക് സെഞ്ചുറി നഷ്ടം; പഞ്ചാബിനെതിരേ റണ്‍മഴയുമായി റോയല്‍ ചലഞ്ചേഴ്‌സ്

'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം