ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍
ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍  
KERALA

ഇനി ഗവര്‍ണറുടെ തീരുമാനം; സര്‍വകലാശാല ഭേദഗതി ബില്‍ രാജ്ഭവന് സമര്‍പ്പിച്ചു

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്‍ രാജഭവന് കൈമാറി. നിയമസഭ പാസാക്കിയ ബില്‍ ഇന്നാണ് സര്‍ക്കാര്‍ ബില്ല് രാജ് ഭവന് കൈമാറിയത്. ഡിസംബര്‍ 13ന് നിയമസഭ പാസാക്കിയ ബില്‍ അവസാന ഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിയ്ക്കായി കൈമാറിയത്.

നിലവില്‍ സംസ്ഥാനത്തില്ലാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനുവരി 2 ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷമായിരിക്കും ബില്ല് പരിശോധിക്കുക. നിയമാനുസൃതമാണോ എന്ന് പരിശോധിച്ചായിരിക്കും ബില്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓണ്‍ലൈനായി പരിശോധിച്ച് ബില്ലിന്മേല്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ നിയമതടസ്സങ്ങളൊന്നുമില്ല.

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ദ്ധരെ കൊണ്ടു വരുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ദ്ധരെ കൊണ്ടു വരുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. നിയമം നിലവില്‍ വന്നാല്‍ ചാന്‍സലറെ സര്‍ക്കാരിന് നിയമിക്കാനാകും. പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിചക്ഷണന്‍, അല്ലെങ്കില്‍ കാര്‍ഷികവും വെറ്ററിനറി ശാസ്ത്രവും ഉള്‍പ്പെട്ട ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, കല, സാംസ്‌കാരികം, നിയമം, പൊതുഭരണം എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യമുള്ളയാള്‍ ഇങ്ങനെയാണ് സര്‍വകലാശാലാ നിയമങ്ങള്‍ (ഭേദഗതി) ബില്ലില്‍ ചാന്‍സലര്‍മാരുടെ യോഗ്യത നിഷ്‌കര്‍ച്ചിരിക്കുന്നത്.

5 വര്‍ഷമായിരിക്കും ചാന്‍സലറുടെ കാലാവധി

സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും പ്രത്യേക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരും ആയിരിക്കുക. 5 വര്‍ഷമായിരിക്കും ചാന്‍സലറുടെ കാലാവധി. അധിക കാലയളവിലേക്ക് പുനര്‍ നിയമനം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഗുരുതരമായി പെരുമാറ്റ ദൂഷ്യത്തില്‍ മേലുള്ള ആരോപണത്തിലോ ഉത്തരവ് വഴി നീക്കം ചെയ്യാം. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജി അന്വേഷണം നടത്തി തെളിയിക്കപ്പെടണം.

മുസ്‌ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?