KERALA

ദുരിതാശ്വാസനിധി ദുർവിനിയോഗം: ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

നിയമകാര്യ ലേഖിക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഹർജി ലോകായുക്ത മൂന്നംഗ ബെഞ്ചിന് വിട്ട ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ലോകായുക്തയിൽ പരാതി നൽകിയ തിരുവനന്തപുരം നേമം സ്വദേശി ആർ എസ് ശശികുമാർ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.

അനർഹർക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജിക്കാരൻ ലോകായുക്തയെ സമീപിച്ചത്. ഈ വിഷയം പരിഗണിക്കാനാകുമോയെന്ന തർക്കം മൂന്നംഗ ബെഞ്ച് പരിഗണിച്ച് ലോകായുക്തയ്ക്ക് വാദം കേൾക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് വിശദമായി വാദം കേട്ട് 2022 മാർച്ച് 18ന് ഹർജി വിധി പറയാൻ മാറ്റി. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെത്തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 2023 മാർച്ച് 31ന് വിഷയം ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിട്ട് വിധി പറഞ്ഞു.

ലോകായുക്തയ്ക്ക് ഈ വിഷയം പരിഗണിക്കാനാകുമോയെന്നതിൽ ജഡ്ജിമാർക്കിടയിൽ തർക്കമുള്ളതിനാലാണ് മൂന്നംഗ ബെഞ്ചിന് വിടുന്നതെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഒരുതവണ മൂന്നംഗ ബെഞ്ച് പരിഗണിച്ച് തീരുമാനമെടുത്ത വിഷയം വീണ്ടും മൂന്നംഗ ബെഞ്ചിന് വിടുന്നത് ഉചിതമല്ലെന്നാണ് ഹർജിക്കാരന്റെ വാദം. മൂന്നംഗ ബെഞ്ച് ഹർജി ജൂൺ അഞ്ചിന് പരിഗണിക്കുമെന്നതിനാൽ ലോകായുക്തയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ ഇടക്കാല ആവശ്യം. എന്നാൽ ഹൈക്കോടതി ഇത് അനുവദിച്ചില്ല. ഹർജിയിൽ വിശദമായ വാദം കേൾക്കാനായി ഡിവിഷൻ ബെഞ്ച് ജൂണ്‍ ഏഴിലേക്ക് മാറ്റി.

'മമതയുടെ നയങ്ങള്‍ ബിജെപിയെ വളര്‍ത്തി, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കണ്ടില്ല'

രാഷ്ട്രീയ പ്രതിസന്ധികളോ അധികാര പോരാട്ടങ്ങളോ; റെയ്സിയുടെ മരണം ഇറാനിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യമെന്ത് ?

പെയ്തിറങ്ങി രാത്രിമഴ; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു