കേരള ഹൈക്കോടതി
കേരള ഹൈക്കോടതി  
KERALA

ഡോ. വന്ദനയുടെ കൊലപാതകം: ഡിജിപി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും

നിയമകാര്യ ലേഖിക

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. രാവിലെ പത്തിന് ഹർജി പരിഗണിക്കുമ്പോൾ ഓൺലൈൻ മുഖേന ഡിജിപി ഹാജരാകണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സംഭവം നടന്ന ആശുപത്രി റൂമിലെയും സംഭവ സ്ഥലത്തെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഇക്കാര്യം താലൂക്ക് ആശുപത്രി സൂപ്രണ്ട് നേരിട്ട് ഉറപ്പാക്കണമെന്നുമാണ് കോടതി നിർദേശം. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) താലൂക്ക് ആശുപത്രി സന്ദർശിച്ച് സംഭവസ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.

പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ പോലീസ് സ്വീകരിക്കുന്ന സുരക്ഷാ മുൻകരുതലുകൾ ഇവരെ വൈദ്യ പരിശോധനക്കെത്തിക്കുമ്പോൾ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ കാര്യത്തിലുമുണ്ടാകണമെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഹൗസ് സർജന്മാർ, പരിശീലനത്തിനെത്തുന്ന നഴ്‌സുമാർ തുടങ്ങിയവർക്കും ആരോഗ്യ പ്രവർത്തകർക്കെന്ന പോലെ സംരക്ഷണം നൽകണമെന്ന് ആരോഗ്യ സർവകലാശാല ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഇന്റേണുകൾ, ഹൗസ് സർജൻമാർ, പി ജി വിദ്യാർഥികൾ തുടങ്ങിയവർക്കും നിയമപ്രകാരമുള്ള സംരക്ഷണം നൽകണമെന്നും കോടതി നിർദേശമുണ്ട്. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണം തടയാൻ നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ പൂർണമായും നടപ്പാക്കിയോയെന്നത് സംബന്ധിച്ച് സർക്കാരിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും