KERALA

മോൻസണ്‍ മാവുങ്കല്‍ കേസ്; സുധാകരനെ വീണ്ടും ചോദ്യം ചെയ്യും

വെബ് ഡെസ്ക്

മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസില്‍ രാവിലെ 11-ന് ഹാജരാകണമെന്നാണ് സുധാകരന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.

കേസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇഡി സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അന്ന് ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇഡിയുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നല്‍കിയെന്നും ഉത്തരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തൃപ്തരാണെന്നും സുധാകരന്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നായിരുന്നു അന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അതിന്റെ ഭാഗമായാണ് നാളെ ഹാജരാകാന്‍ സുധാകരന് ഇഡി നോട്ടീസ് നല്‍കിയത്.

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വച്ച് സുധാകരന്‍ 10 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. 2018-ലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദ് മൊഴി നല്‍കിയത്. പണം വാങ്ങുന്നത് കണ്ടുവെന്ന് മോന്‍സന്റെ മുന്‍ ജീവനക്കാരന്‍ ജിന്‍സണും മൊഴി നല്‍കിയിരുന്നു. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുന്നത്. മോന്‍സണില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരന്‍ നേരത്തെ തള്ളിയിരുന്നു. എന്നാല്‍ കേസില്‍ ക്രൈംബ്രാഞ്ച് സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.

മുംബൈയിൽ കനത്ത മഴയും പൊടിക്കാറ്റും; പരസ്യബോർഡ് തകർന്നുവീണ് 14 പേര്‍ കൊല്ലപ്പെട്ടു

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍