KERALA

'സുനിൽ ബാബുവിനെ ഗതാഗത ഉപദേഷ്ടാവാക്കിയത് യുഡിഎഫ് സർക്കാർ': എ ഐ ക്യാമറ സാമ്പത്തിക നേട്ടത്തിനല്ല; സർക്കാർ ഹൈക്കോടതിയിൽ

നിയമകാര്യ ലേഖിക

എഐ ക്യാമറ സ്ഥാപിച്ചതിലൂടെ സാമ്പത്തിക നേട്ടമല്ല അപകടങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ. പദ്ധതി നടപ്പാക്കിയ ശേഷം അപകടങ്ങള്‍ കുറഞ്ഞുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുനില്‍ ബാബുവിനെ നിഗതാഗത ഉപദേഷ്ടാവാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും പദ്ധതി നടപ്പാക്കിയത് ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിക്കുന്ന നടപടികളിലെ ക്രമക്കേട് സംബന്ധിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് വിശദീകരണം.

പദ്ധതി നടപ്പാക്കിയത് നിരവധി പരിശോധനകള്‍ക്ക് ശേഷമാണ്. ആദ്യ നിര്‍ദേശം നിരവധി തവണ പരിഷ്‌കരിച്ചു. എഐ ക്യാമറ ആരുടെയും സ്വകാര്യത ലംഘിക്കുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എഐ ക്യാമറ പരിശോധിക്കുന്നത് കുറ്റകൃത്യങ്ങള്‍ മാത്രമാണ്. കെല്‍ട്രോണ്‍ നല്‍കിയത് സാങ്കേതിക തികവുള്ള പദ്ധതിയാണ്. കെല്‍ട്രോണിനെ നിയോഗിച്ചത് സുതാര്യ ബിഡ്ഡിങിലൂടെയാണ്. പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിന് പരാതി നല്‍കിയില്ല, നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. കുറ്റകൃത്യത്തിലാണ് അന്വേഷണം നടക്കേണ്ടതെന്നും സര്‍ക്കാര്‍ പറഞ്ഞു.

കുറ്റകൃത്യത്തിന്റെ സാധ്യതകളിലല്ല അന്വേഷണം വേണ്ടതെന്നും പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപത്തില്‍ കഴമ്പില്ല. ബൂട്ട് മോഡല്‍ നടപ്പാക്കിയത് സാമ്പത്തിക നേട്ടമാണെന്നുമാണ് ഹൈക്കോടതിയിൽ സര്‍ക്കാർ സമർപിച്ച എതിര്‍ സത്യവാങ്മൂലത്തിൽ പറയുന്നത്.

സർക്കാർ പദ്ധതികളുടെ കരാർ തുക വർധിപ്പിച്ച് ഉപകരാറിലൂടെ മറ്റ് ഏജൻസികൾക്ക് കൈമാറി ഖജനാവ് കൊള്ളയടിക്കുന്ന രീതിയാണ് കേരളത്തിലുള്ളതെന്നും എ ഐ ക്യാമറക്കുള്ള കരാർ ആദ്യം പൊതുമേഖലാ സംരംഭങ്ങൾക്കും സഹകരണ സംഘങ്ങൾക്കും നൽകിയ ശേഷമാണ് ഉപകരാറുകൾ നൽകുന്നതെന്നുമായിരുന്നു ഹർജിക്കാർ കോടതിയെ അറിയിച്ചത്. ഹർജി ഈ മാസം 18 ന് വീണ്ടും പരിഗണിക്കും.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍