KERALA

മാസപ്പടി ആരോപണം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ല, ഹർജി തള്ളി വിജിലന്‍സ് കോടതി

വെബ് ഡെസ്ക്

സിഎംആര്‍എല്ലില്‍ നിന്നും മാസപ്പടി കൈപ്പറ്റെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി. കളമശേരി സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹാര്‍ജിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എന്‍വി രാജു തള്ളിയത്.

യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്ന ഹര്‍ജിയും കോടതി അംഗീകരിച്ചില്ല. ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ മകള്‍ വീണ പണം വാങ്ങിയതെന്ന് പരിശോധിക്കണം. കൊച്ചിയിലെ സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ടീയ നേതാക്കൾക്കെതിരെ അന്വേഷണം വേണം എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. പരാതിയുടെ പകർപ്പ് ഗവർണർക്കും അയച്ചിട്ടുണ്ട്.

സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന ആവശ്യം യാഥാര്‍ഥ്യബോധത്തിന് നിരക്കുന്നതല്ലെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എക്‌സാ ലോജിക് കമ്പനിക്കും അതിന്റെ ഡയറക്ടര്‍ ടി വീണയ്ക്കും 1.72 കോടി രൂപ ലഭിച്ചത് ബാങ്ക് വഴി സുതാര്യമായാണ്. ഈ തുകയുമായി ബന്ധപ്പെട്ട് ആദായ നികുതി റിട്ടേണുകള്‍ രേഖപ്പെടുത്തുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് സിപിഎം നിലപാട്.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും