KERALA

മുഖ്യമന്ത്രിയെ വിളിച്ച് അമിത് ഷാ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ്

വെബ് ഡെസ്ക്

കളമശേരിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചു. കളമശ്ശേരിയിലെ സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

അതേസമയം സംഭവത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പോലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ കാര്യങ്ങൾ അറിയാൻ സാധിക്കും. നമ്മുടെ നാട്ടിൽ സംഭവിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടന്നതെന്നും എന്താണ് കാരണമെന്ന് പോലീസ് സ്ഥിരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തെ ഗൗരവകരമായ പ്രശ്‌നമായി കാണുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യബോധമുള്ള മനുഷ്യർ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണമെന്നും രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സംഭവത്തെ ആസൂത്രിതമാണെന്ന് പറയാനായിട്ടില്ലെന്നും മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം കുറെക്കൂടി കരുതലും ജാഗ്രതയും കാണിക്കണമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. കേരളം അഗ്‌നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നതെന്നും എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറികഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നിരോധിച്ച ഒഴിവ് കേരളത്തിലുണ്ട്. ആ ഒഴിവിലേക്ക് മതതീവ്രവാദികളെ കൊണ്ടുവരാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതീവഗുരുതരാവസ്ഥയിൽ ഉള്ളത് 2 പേർ - ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്

കളമശ്ശേരിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ രണ്ട് പേർക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്ന് കളക്ടർ എൻ എസ് കെ ഉമേഷ് മാധ്യമങ്ങളോട് പറഞ്ഞു. 36 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 10 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും ഇതിൽ 2 പേർക്കാണ് 50 ശതമാനത്തിലധികം പൊള്ളലേറ്റതെന്നും കളക്ടർ പറഞ്ഞു. പൊള്ളലേറ്റവരിൽ ഒരാൾ കുട്ടിയാണ്.

സംഭവത്തിന്റെ യഥാർത്ഥ കാരണം ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് ശേഷം പോലീസ് അറിയിക്കുമെന്നും കളക്ടർ പറഞ്ഞു.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും