KERALA

കാലിക്കറ്റ് വിസി നിയമനം: ഗവർണറുടെ അപ്പീലിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌, സിംഗിള്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍ദേശം

നിയമകാര്യ ലേഖിക

കാലിക്കറ്റ്‌ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അപ്പീലിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌. ഡോ. എം കെ ജയരാജിനെ പുറത്താക്കിയ ഉത്തരവ് സിംഗിൾ ബെഞ്ച് സ്‌റ്റേ ചെയ്‌തതിനെതിരെയായിരുന്നു ഗവർണറും ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ അപ്പീൽ നല്‍കിയത്. സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയം അവിടെ തന്നെ പരിഗണിക്കണമെന്നാണ് അപ്പീലില്‍ ഇടപെടാതെ ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കിയത്.

സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ. രാജശ്രീയെ പുറത്താക്കിയതിന് സമാനമായ സാഹചര്യമാണ് കാലിക്കറ്റ് വിസിയുടെ കാര്യത്തിലുമുള്ളതെന്നായിരുന്നു ഗവർണറുടെ വാദം. സെർച്ച്‌ കമ്മിറ്റിയിൽ ചീഫ്‌ സെക്രട്ടറിയെ ഉൾപ്പെടുത്തിയതിൽ യുജിസി ചട്ടലംഘനമുണ്ടായെന്നാണ് വിസിക്കെതിരെ ഗവർണർ ഉന്നയിക്കുന്ന ആരോപണം.

നേരത്തെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹർജിയില്‍ കാലടി സംസ്കൃത സർവകലാശാല വൈസ് ചാന്‍സലറുടെ സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളുകയും കാലിക്കറ്റ് സർവകലാശാല വിസി ഡോ. എംകെ ജയരാജിനെതിരെയുള്ള നടപടി സ്റ്റേ ചെയ്യുകയുമായിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയുടെ സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്‌കൃത സർവകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ഒരാളെ മാത്രം ശിപാര്‍ശ ചെയ്തതും യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയായിരുന്നു ഗവര്‍ണ ഗവര്‍ണര്‍ രണ്ട് വൈസ് ചാന്‍സലര്‍മാരെയും പുറത്താക്കിയത്.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ