KERALA

വര്‍ഗീയതയ്ക്ക് ഇടമില്ലെന്ന് അടിവരയിട്ടു പറയണം, കേരളീയം അതിനുള്ളവേദി: മുഖ്യമന്ത്രി

വെബ് ഡെസ്ക്

ലോകത്തിന് മുന്നില്‍ കേരളത്തിന്റെ തനിമ അവതരിപ്പിക്കാനുള്ള അവസരമാണ് കേരളീയം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതീയതയുടെ ജന്മിത്വത്തിന്റെ മുഖങ്ങളില്‍ നിന്ന് മോചിപ്പിച്ച് മതേതരത്വത്തിന്റെയും ജന്മിത്വത്തിന്റെയും വിളനിലമായി നമ്മുടെ നാടിനെ മാറ്റിയെടുത്തതെങ്ങനെയാണെന്ന് ലോകം അറിയേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളീയം പരിപാടിയുടെ വിവരങ്ങള്‍ പങ്കുവെച്ച് കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയ്ക്ക് ഇവിടെ ഇടമില്ലെന്ന് അടിവരയിട്ടു തന്നെ നമുക്ക് പറയേണ്ടതുണ്ട്. സാഹോദര്യവും സ്‌നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ അത് ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് കേരളീയത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങില്‍ യുഎഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ പങ്കെടുക്കും. ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ വ്യവസായികളായ എംഎ യൂസഫലി, കെവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ എന്‍ വി പിള്ള തുടങ്ങി വലിയ നിരയാണ് കേരളീയത്തിന്റെ ഉദ്ഘാടനത്തിന് സദസിലുണ്ടാകുക.

കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം സംഘടിപ്പിക്കുന്നത്. കേരളീയത്തിന്റെ സുപ്രധാന ഘടകമായ സെമിനാറുകള്‍ നവംബര്‍ 2 മുതല്‍ ആറ് വരെ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയാണ് നടക്കുക. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികളും അരങ്ങറും. എക്‌സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യ മേളകള്‍ തുടങ്ങിയ പരിപാടികള്‍ രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ സംഘടിപ്പിക്കും.

നവകേരളത്തിന്റെ ഭാവിരൂപരേഖ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 25 സെമിനാറുകള്‍ അഞ്ച് വേദികളിലായി നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ രാഷ്ട്രീയ വ്യാവസായിക മേഖലകളിലെ പുരോഗതിയും ഭാവി ലക്ഷ്യങ്ങളും സെമിനാറുകളില്‍ ചര്‍ച്ച ചെയ്യും. കൃഷി സംബന്ധമായ സെമിനാറില്‍ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയറായ വിയറ്റ്‌നാമില്‍ നിന്നുള്ള കാവുടുക്‌പേറ്റ്, ലോക ബാങ്കിലെ മുതിര്‍ന്ന കാര്‍ഷിക സാമ്പത്തിക വിദഗ്ധനായ ക്രിസ് ജാക്‌സണ്‍ തുടങ്ങിയവരും സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍