abhimanyu
abhimanyu 
KERALA

അഭിമന്യു കൊലക്കേസ്: കാണാതായ രേഖകൾ ഈ മാസം വീണ്ടും വിചാരണ കോടതിക്ക് കൈമാറും

നിയമകാര്യ ലേഖിക

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കാണാതായ രേഖകൾ ഈ മാസം 18 ന് പ്രോസിക്യൂഷൻ വീണ്ടും വിചാരണ കോടതിക്ക് കൈമാറും. രേഖകൾ പുനഃസ്യഷ്ടിക്കാനുള്ള ഹൈക്കോടതി നിർദേശത്തെ തുടർന്ന് സെഷൻസ് കോടതി പ്രോസിക്യൂഷനോട് നഷ്ടപ്പെട്ട 11 രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.

മുൻപ് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പ്രതികൾക്കും കൈമാറിയിട്ടുണ്ട്. അതിനാൽ കോടതിയിൽ നിന്നും രേഖകൾ നഷ്ടപ്പെട്ടാലും കേസിനെ അത് ബാധിക്കില്ലെന്നും പ്രോസിക്യൂട്ടർ മോഹൻരാജ് പറഞ്ഞു.

കോടതിയിൽ സൂക്ഷിച്ചിരുന്ന രേഖകൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ജീവനക്കാർക്ക് പറ്റിയ വീഴ്ചയാണോയെന്നത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. രേഖകൾ കാണാതായത് സംബന്ധിച്ച് സെഷൻസ് കോടതി ഹൈക്കോടതിയെ അറിയിക്കുകയും തുടർന്ന് കഴിഞ്ഞ ഡിസംബർ ഒന്നിന് ഹൈക്കോടതി രേഖകൾ പുനഃസൃഷ്ടിക്കാൻ നിർദേശിക്കുകയും ചെയ്തു.

രേഖകൾ പുനഃസൃഷ്ടിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ 17 ന് മുൻപ് അറിയിക്കാൻ സെഷൻസ് കോടതി ശിരസ്തദാർ നോട്ടീസിലൂടെ അറിയിച്ചിട്ടുണ്ട്. കുറ്റപത്രം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ആശുപത്രിയിലെ രേഖകൾ, കാഷ്വാലിറ്റി രജിസ്‌ട്രാർ സർട്ടിഫിക്കറ്റ്, കസ്റ്റമർ ആപ്ലിക്കേഷൻ, സൈറ്റ് പ്ലാൻ, കോളേജിൽനിന്ന് നൽകിയ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് നഷ്ടമായത്.

2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 2019 ജൂലൈ മൂന്നിനാണ് നെട്ടൂർ മേക്കാട്ട് സഹൽ ഹംസ അടക്കമുള്ള പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍