വ്യവസായ മന്ത്രി പി രാജീവ്
വ്യവസായ മന്ത്രി പി രാജീവ്  
KERALA

വ്യവസായ ദമ്പതികളെ കാണാതായ സംഭവം: തലശ്ശേരി നഗരസഭയെ തള്ളി മന്ത്രി

വെബ് ഡെസ്ക്

തലശ്ശേരി നഗരസഭ വ്യവസായ സ്ഥാപനം പൂട്ടിച്ചതിനെ തുടര്‍ന്ന് നാടുവിട്ട ദമ്പതികളെ കണ്ടെത്തിയതിന് പിന്നാലെ സ്ഥാപനം തുറക്കാന്‍ അനുമതിനൽകിയതായി അറിയിച്ച് മന്ത്രി പി രാജീവ് അറിയിച്ചു.തലശ്ശേരിയിലെ പ്രശ്‌നത്തില്‍ നേരത്തെ തന്നെ ഇടപെട്ടിരുന്നതായും വിഷയത്തെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു. വ്യവസായ സംരഭത്തെ പ്രോത്സാഹിപ്പിച്ചത് മന്ത്രി രാജീവ് ആണെന്നും ദ്രോഹിച്ചത് നഗരസഭയാണെന്നും രാജ് കബീറും വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാണാതായ ദമ്പതികളെ ഇന്ന് രാവിലെയാണ് തലശ്ശേരിയില്‍ തിരിച്ചെത്തിത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കോയമ്പത്തൂരില്‍ കണ്ടെത്താനായത്.

ചില ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ കണ്ണട ഉറപ്പിച്ചുവയ്ക്കുകയാണ്. കുഴപ്പങ്ങളാണ് ആദ്യം നോക്കുന്നത്, അത് മാറ്റി വിശ്വാസത്തിന്റെ കണ്ണടവയ്ക്കണമെന്നും നഗരസഭയെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ദമ്പതികള്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് നഗരസഭയെ തള്ളികൊണ്ടുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ പ്രതികരണം ഉണ്ടായത്.

ഭൂമി കയ്യേറി എന്നാരോപിച്ച് ഒരു മാസം മുന്‍പാണ് രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ കട തലശ്ശേരി നഗരസഭ പൂട്ടിച്ചത്. നഗരസഭാ നടപടിക്കെതിരെ സ്ഥാപന ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്നും അനുകൂല ഉത്തരവും ലഭിച്ചു. എന്നാല്‍, നഗരസഭ സ്ഥാപനം തുറക്കാന്‍ അനുവദിച്ചിരുന്നില്ല. അതില്‍ മനം മടുത്താണ് ദമ്പതികള്‍ നാടുവിട്ടത്. അതേസമയം, വ്യവസായ ദമ്പതികള്‍ നടത്തുന്നത് നഗരസഭയെ കരുതികൂട്ടി ആക്രമിക്കാനുള്ള ശ്രമമാണെന്നാണ് ചെയര്‍പേഴ്സണ്‍ ജമുനാ റാണി പ്രതികരിച്ചത്.

'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

അടിയന്തരാവസ്ഥയെ അതിജീവിച്ച പുരകായസ്ത മോദിയേയും അതിജീവിക്കും

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍