KERALA

കേരള കോൺഗ്രസ് നേതാവ് വിക്ടർ കെ തോമസ് ബിജെപിയിൽ ചേർന്നു

വെബ് ഡെസ്ക്

യുഡി എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് ജാവേദ്ക്കര്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷമാണ് അംഗത്വം സ്വീകരിച്ചത്. വിക്ടറിനെ ബിജെപി നേതാക്കള്‍ കൊച്ചിയിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും വിക്ടര്‍ രാജിവച്ചത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
വിക്ടര്‍ ടി തോമസ് ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നു. എന്നാല്‍ അദ്ദേഹം നേരിട്ട് ബിജെപിയില്‍ ചേരാനാണ് തീരുമാനിച്ചത്.

കേരള കോണ്‍ഗ്രസ് (ജോസഫ്) പത്തനംതിട്ട ജില്ല പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നും രാജിക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചിരുന്നു.

സാധാരണ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും യുഡിഎഫിലും തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നും വിക്ടർ പറഞ്ഞിരുന്നു. യുഡിഎഫിനുവേണ്ടി കുറേ ത്യാഗം സഹിച്ചു. പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങി. 2006, 2011 ലും തിരുവല്ലയില്‍ യുഡിഎഫ് നേതാക്കള്‍ തൻ്റെ കാലുവാരി തോല്‍പ്പിച്ചതായും യുഡിഎഫിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും വിക്ടര്‍ പറഞ്ഞിരുന്നു.

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം