KERALA

ആലുവയിലെ ആറ് വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു, പ്രതിക്കെതിരെ 10ലേറെ വകുപ്പുകൾ

ദ ഫോർത്ത് - കൊച്ചി

ആലുവയിലെ ആറ് വയസുകാരിയെ കൊലപെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പെണ്‍കുട്ടി കൊല്ലപ്പെട്ട് മുപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 100 സാക്ഷികളുള്ള കേസിൽ ഏകപ്രതി ബിഹാർ സ്വദേശി അസ്ഫാഖ് ആലമാണ്. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പോലിസിന്റെ കണ്ടെത്തൽ.

പെണ്‍കുട്ടിയെ ആലുവ മാർക്കറ്റിനടുത്തെത്തിച്ച് കൊലപ്പെടുത്തിയത് തെളിവ് നശിപ്പിക്കാനായിരുന്നു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം പത്തിലേറെ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം എറണാകുളം പോക്സോ കോടതിയിൽ സമർപ്പിച്ചത്. പോക്സോ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപിക്കാൻ 90 ദിവസം വരെ സമയമുണ്ടെങ്കിലും പോലീസ് വേഗത്തിൽ കുറ്റപത്രം തയ്യാറാക്കുകയായിരുന്നു.

800 പേജുള്ള കുറ്റപത്രമാണ് എസ് പി വിവേക് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം തയ്യാറാക്കിയത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. വേഗത്തിൽ വിചാരണ നടത്തണമെന്നും പോലീസ് കോടതിയിൽ ആവശ്യപെടും.

ജൂലൈ 28ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഫ്‌സാക് കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. പുഴയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്തേക്കാണ് പ്രതിയായ അസ്ഫാക് ആലം കുട്ടിയെ കൂട്ടികൊണ്ടുപോയത്. ഇവിടെവച്ച് ഇയാള്‍ കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതര മുറിവുകൾ കണ്ടെത്തിയിരുന്നു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും