KERALA

എസ്എസ്എല്‍സി പരീക്ഷഫലം ശനിയാഴ്ച; പ്ലസ്ടു ഫലം 25-ന്

വെബ് ഡെസ്ക്

എസ്എസ്എൽസി പ്ലസ് ടു പരീക്ഷ ഫലത്തിന്റെ തീയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മേയ് 20നും ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ ഫലം മേയ് 25നും പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . 4,19,362 റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളും 192 പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളുമാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഹയർ സെക്കണ്ടറി പരീക്ഷ ഫലത്തിനായി കാത്തിരിക്കുന്നത് 4,42,062 വിദ്യാർഥികളുമാണ്.

ഇതിനിടെ അടുത്ത മാസം ഒന്നാം തിയതി സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓഫീസര്‍മാർക്ക് വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിർദേശം നൽകി.

ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ പി എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൈറ്റ് വിക്ടെഴ്സ് ചാനൽ വഴി എല്ലാ സ്‌കൂളിലും ഉദ്ഘാടന ചടങ്ങിന്റെ തത്സമയം പ്രദർശനം നടത്താനും നിർദേശം നൽകി. അതിനുശേഷം ഓരോ സ്കൂളുകളിലും ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രാദേശിക ചടങ്ങുകൾ നടക്കും.

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...