Science

ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ തീയതിയില്‍ മാറ്റം; വിക്ഷേപണ വിന്‍ഡോ ജൂലൈ 14 മുതല്‍ 25 വരെയാക്കി

ദ ഫോർത്ത് - ബെംഗളൂരു

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍- 3 ന്റെ വിക്ഷേപണ തീയതി ഐഎസ്ആര്‍ഒ മാറ്റി. ജൂലൈ13ന് പകരം14ന് വിക്ഷേപണം നടക്കുന്ന രീതിയിലാണ് പുനഃക്രമീകരണം. വിക്ഷേപണ വിന്‍ഡോ ജൂലൈ 14 മുതല്‍ 25 വരെയാക്കിയും പുനഃക്രമീകരിച്ചിട്ടുണ്ട്. നേരത്തെ ഇത് ജൂലൈ 12 മുതല്‍ 19 വരെയായിരുന്നു. ചന്ദ്രന്റെ പരിക്രമണ പാത നോക്കി പേടകത്തിന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് അനുയോജ്യമായ സമയം ക്രമീകരിക്കാന്‍ വേണ്ടിയാണ് വിക്ഷേപണ വിന്‍ഡോയില്‍ മാറ്റം വരുത്തിയതെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍- 3 . ചന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തുന്നതിനുള്ള ലാന്‍ഡറും റോവറും അടങ്ങുന്നതാണ് ദൗത്യ പേടകം. ജിഎസ്എല്‍വി മാക്ക് -3 എന്ന വിക്ഷേപണ വാഹനമാണ് ചന്ദ്രയാന്‍ പേടകത്തെ ബഹിരാകാശത്തെത്തിക്കുക. ഘട്ടം ഘട്ടമായി പരിക്രമണപാത ഉയര്‍ത്തി ഭൂമിയുടെ ഭ്രമണപഥവും ചന്ദ്രന്റെ പരിക്രമണ പാതയും താണ്ടി നാല്പത് ദിവസങ്ങളോളമെടുത്താണ് പേടകം ചന്ദ്രനില്‍ ഇറങ്ങുക. വിക്ഷേപണത്തിനുള്ള അന്തിമഘട്ട ഒരുക്കങ്ങളിലാണ് ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒ ആസ്ഥാനം.ചന്ദ്രയാന്‍ പേടകം വിക്ഷേപണ വാഹനമായ മാക് 3 റോക്കറ്റുമായി സംയോജിപ്പിച്ച് കഴിഞ്ഞു. പേടകം അടങ്ങിയ റോക്കറ്റ് സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അതി നിര്‍ണായകമായ ഇന്ധനം നിറയ്ക്കല്‍ ഘട്ടങ്ങള്‍ ഉള്‍പ്പടെ വിജയകരമായി പിന്നിടുന്നതോടെ ചന്ദ്രയാന്‍- 3 വിക്ഷേപണത്തിന് തയ്യാറാകും.

2019ലെ ചന്ദ്രയാന്‍ 2 ദൗത്യം ഭാഗികമായി പരാജയപ്പെട്ടതോടെയാണ് മൂന്നാമത്തെ ദൗത്യത്തിന് ഐഎസ്ആര്‍ഒ രൂപരേഖ തയ്യാറാക്കിയത്. രണ്ടാം ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ആയിരുന്നു ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ലാൻഡർ പതുക്കെ ഇറങ്ങേണ്ടതിനു പകരം പ്രവേഗം നിയന്ത്രിക്കാനാവാതെ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതോടെയാണ് ദൗത്യം പരാജയപ്പെട്ടത്. ചന്ദ്രയാന്‍ 2ന്റെ ഭാഗമായ ചന്ദ്രനെ പരിക്രമണം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുന്ന ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തന ക്ഷമമാണ്. ഓര്‍ബിറ്ററിന്റെ സേവനം പ്രയോജനപ്പെടുത്തിയാണ് ചാന്ദ്ര പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ