Science

ഗഗൻയാൻ: സർവിസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സംവിധാനത്തിന്റെ പരീക്ഷണം വിജയം

വെബ് ഡെസ്ക്

ഇന്ത്യൻ മണ്ണിൽനിന്ന് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ ആദ്യ ദൗത്യമായ ഗഗൻയാന്റെ സർവിസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം (എസ്എംപിഎസ്) പരീക്ഷണം വിജയം. തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒയുടെ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ ഇന്നലെയായിരുന്നു രണ്ടാംഘട്ട ഹോട്ട് ടെസ്റ്റ്.

440N ത്രസ്റ്റ് ഉള്ള അഞ്ച് ലിക്വിഡ് അപ്പോജി മോട്ടോർ (ലാം) എൻജിനുകളും 100N ത്രസ്റ്റുള്ള 16 റിയാക്ഷൻ കൺട്രോൾ സിസ്റ്റം (ആർസിഎസ്) ത്രസ്റ്ററുകളും ഉൾപ്പെടുന്നതാണ് പരീക്ഷണവിധേയമാക്കിയ സർവീസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം.

ആരോഹണഘട്ടത്തിൽ ഓർബിറ്റൽ മൊഡ്യൂൾ, ഓർബിറ്റ് ഇൻജക്ഷൻ, സർക്കുലറൈസേഷൻ, ഓൺ-ഓർബിറ്റ് കൺട്രോൾ, ഡീ-ബൂസ്റ്റ് പ്രക്രിയ, സർവിസ് മൊഡ്യൂൾ വേർപെടുത്തുന്ന പ്രക്രിയ എന്നിവയ്ക്കാവശ്യമായ നിയന്ത്രിത ഇരട്ട ഇന്ധന സംവിധാനമാണ് ഗഗൻയാന്റെ സർവിസ് മൊഡ്യൂൾ.

ദൗത്യത്തിന്റെ ആരോഹണഘട്ടത്തിൽ 440N ത്രസ്റ്റ് ലാം എൻജിനുകളാണ് പ്രധാനമായും കുതിപ്പ് നൽകുന്നത്. ദിശയിൽ കൃത്യത ഉറപ്പാക്കുന്നതിന് ആർസിഎസ് ത്രസ്റ്ററുകൾ ഉപയോഗിക്കുന്നു.

സർവിസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ ഫ്ളൂയിഡ് സർക്യൂട്ട്, പ്രൊപ്പലന്റ് ടാങ്ക് ഫീഡ് സിസ്റ്റം, ഹീലിയം പ്രഷറൈസേഷൻ സിസ്റ്റം, ഫ്ലൈറ്റ്-ക്വാളിഫൈഡ് ത്രസ്റ്ററുകൾ, കൺട്രോൾ ഘടകങ്ങൾ എന്നിവ പരീക്ഷണ വിധേയമാക്കിയുള്ളതായുള്ളതായിരുന്നു സിസ്റ്റം ഡെമോൺസ്‌ട്രേഷൻ മോഡലിന്റെ (എസ് ഡി എം) ഹോട്ട് ടെസ്റ്റ്.

ദൗത്യത്തിന്റെ രണ്ടാംഘട്ട പരീക്ഷണ പരമ്പരയിലെ ആദ്യ ഹോട്ട് ടെസ്റ്റിൽ ഗഗൻയാൻ സർവിസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ സംയോജിത പ്രകടനമാണ് പരിശോധിച്ചത്. 250 സെക്കൻഡ് നീണ്ട പരീക്ഷണത്തിൽ ലാം എൻജിനുകൾ ആർസിഎസ് ത്രസ്റ്ററുകൾക്കൊപ്പം തുടർച്ചയായി ജ്വലിപ്പിച്ചു.

സർവിസ് മൊഡ്യൂളിന്റെ സിസ്റ്റം ഡെമോൺസ്‌ട്രേഷൻ മോഡലിന്റെ ഒന്നാംഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി ഐഎസ്ആർഒ നേരത്തെ അഞ്ച് ഹോട്ട് ടെസ്റ്റുകൾ നടത്തിയിരുന്നു. 2750 സെക്കൻഡ് വരുന്നതായിരുന്നു ഈ പരീക്ഷണങ്ങൾ.

ആദ്യ ഘട്ടത്തിൽ അഞ്ച് 440 N ലാം എൻജിനുകളും എട്ട് 100 N ആർസിഎസ് ത്രസ്റ്ററുകളുമാണ് പരീക്ഷത്തിൽ ഉൾപ്പെടുത്തിയത്. അഞ്ച് 440 N ലാം എൻജിനുകളുടെയും പതിനാറ് 100 N ആർസിഎസ് ത്രസ്റ്ററുകളും ഉൾപ്പെടുന്നതാണ് പൂർണ കോൺഫിഗറേഷനിലുള്ള രണ്ടാംഘട്ട പരീക്ഷണ പരമ്പര.

തിരുവനന്തപുരം ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ് സി) ആണ് ഗഗൻയാൻ സർവിസ് മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം രൂപകൽപ്പന ചെയ്തതും യാഥാർഥ്യമാക്കിയതും.

ഗഗൻയാൻ ദൗത്യത്തിലെ ആദ്യ വിക്ഷേപണം ഈ വർഷം നടത്താനാണ് ഐഎസ്ആർഒയുടെ പദ്ധതി. സഞ്ചാരികളില്ലാത്ത പേടകമായിരിക്കും ആദ്യ തവണ വിക്ഷേപിക്കുക. മൂന്ന് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന ക്രൂ വിക്ഷേപണം അടുത്ത വർഷത്തേക്കാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മൂന്നുദിവസം ബഹിരാകാശത്ത് കഴിഞ്ഞശേഷമാണ് സംഘം തിരിച്ചെത്തുക. വ്യോമസേനയിൽനിന്ന് തിരഞ്ഞെടുത്ത ബഹിരാകാശയാത്രികരുടെ ആദ്യഘട്ട പരിശീലനം നേരത്തെ പൂർത്തിയായിരുന്നു. തുടർ പരിശീലനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ