CRICKET

'രണ്ടു മത്സരങ്ങൾ അടുപ്പിച്ച് നടത്താൻ സാധിക്കില്ല': ഏകദിന ലോകകപ്പ് ഷെഡ്യൂൾ മാറ്റണമെന്ന് എച്ച്‌സിഎ

വെബ് ഡെസ്ക്

2023 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് ആരംഭിക്കാൻ രണ്ടു മാസം മാത്രം അവശേഷിക്കവെ ഷെഡ്യൂളില്‍ വീണ്ടും അനിശ്ചിതത്വം. തുടരെ രണ്ടു മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയെ സമീപിച്ചതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. ഒക്‌ടോബർ 9, 10 തീയതികളിലായി രണ്ട് മത്സരങ്ങളാണ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുക. ഒക്ടോബർ 9 ന് ന്യൂസിലൻഡ് നെതർലൻഡ്സിനെയും ഒക്ടോബർ 10 ന് ശ്രീലങ്ക പാകിസ്താനെയുമാണ് നേരിടുക.

എന്നാൽ മത്സരങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ നടക്കുന്നതിനാൽ സുരക്ഷ ഒരുക്കുന്ന കാര്യം പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എച്ച്‌സി‌എ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്. മത്സരത്തിനിടയിൽ കുറഞ്ഞത് ഒരു ദിവസം എങ്കിലും ഇടവേള വേണമെന്നതാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം. ജൂണിലാണ് ബിസിസിഐ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. എന്നാൽ നിരവധി മാറ്റങ്ങളാണ് ഇതിനു ശേഷം മത്സരക്രമത്തിൽ വരുത്തിയിട്ടുള്ളത്.

ഇന്ത്യ-പാകിസ്താൻ മത്സരമടക്കം ഒൻപത് മത്സരങ്ങളുടെ തീയതിയാണ് ഇതുവരെ മാറ്റിയത്. ഒക്ടോബർ 12ൽ നിന്ന് 14 ലേക്കാണ് ഇന്ത്യ-പാക് മത്സരം മാറ്റിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അതേസമയം രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ വേദി കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപണികൾ നടക്കുകയാണ്.

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ