CRICKET

ഉത്തേജകം: രോഹിതിനെ ആറുതവണ പരിശോധിച്ചപ്പോള്‍ കോഹ്ലിയെ ഒഴിവാക്കി; സഹികെട്ടത് ഗുസ്തി താരങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യയിലെ കായികതാരങ്ങളിൽ ഭൂരിഭാഗം പേരിലും കൃത്യമായ ഉത്തേജക പരിശോധന നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. ഏറ്റവും കുറവ് ഉത്തേജക പരിശോധന നടത്തിയിരിക്കുന്നത് ക്രിക്കറ്റ് താരങ്ങളുടെ ഇടയിലാണ്, കൂടുതൽ ഗുസ്തി താരങ്ങളിലും. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട്. 2021-22 കാലയളവിൽ ആകെ 5961 പരിശോധനകളാണ് ഇന്ത്യയിലെ കായിക താരങ്ങളിൽ നടത്തിയിരിക്കുന്നത്. ഇതിൽ 1,717 പരിശോധനകൾ അത്‌ലറ്റുകളിൽ നടത്തിയപ്പോൾ 114 പരിശോധനകൾ മാത്രമാണ് ക്രിക്കറ്റ് താരങ്ങളിൽ നടത്തിയത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും കൂടുതൽ തവണ പരിശോധനയ്ക്ക് വിധേയനായത് ക്യപ്റ്റൻ രോഹിത് ശർമയാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മുംബൈ, അഹമ്മദാബാദ്, ചെന്നൈ, യുഎഇ എന്നിവിടങ്ങളിൽ നിന്നായി ആറു തവണയാണ് താരം പരിശോധനയ്ക്ക് വിധേയനായത്. ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ചേതേശ്വർ പൂജാര എന്നിവരുൾപ്പെടെയുള്ള ഏഴോളം താരങ്ങൾ ഒറ്റ തവണ മാത്രമാണ് പരിശോധനയ്ക്ക് വിധേയരായത്.

എല്ലാ ക്രിക്കറ്റ് താരങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ്‌ നിയമമെങ്കിലും മിക്ക താരങ്ങളെയും പരിശോധനയിൽ നിന്നൊഴിവാക്കിയിരിക്കുകയാണ്. ബിസിഐയുടെ കരാറിലുൾപ്പെട്ടിട്ടുള്ള പന്ത്രണ്ടോളം ക്രിക്കറ്റ് താരങ്ങളിൽ ഒരു തവണ പോലും നാഡ ഉത്തേജന പരിശോധന നടത്തിട്ടില്ല. ടെസ്റ്റ് ചെയ്യാത്ത ക്രിക്കറ്റ് താരങ്ങളിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാർദുൽ താക്കൂർ, അർഷ്ദീപ് സിംഗ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, സഞ്ജു സാംസൺ, ശ്രീകർ ഭരത്, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഉൾപ്പെടുന്നു.

അതേസമയം വനിതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എല്ലാ താരങ്ങളിലും ഒരു തവണ എങ്കിലും ഉത്തേജക പരിശോധന നടത്തിയിട്ടുണ്ട്. വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും, സ്‌മൃതി മന്ദാനയുമാണ് ഏറ്റവും കൂടുതല്‍ തവണ പരിശോധനയ്ക്ക് വിധേയരായവര്‍, മൂന്നു തവണ വീതം.

ഇന്ത്യയിലെ കായിക താരങ്ങളില്‍ ഗുസ്തി താരങ്ങളാണ് ഏറ്റവും കൂടുതൽ തവണ ഉത്തേജന പരിശോധനയ്ക്ക് വിധേയരായവർ. ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് രവി കുമാർ ദഹിയയെ പതിനെട്ടോളം തവണയാണ് ഉത്തേജക പരിശോധനയ്ക്ക് വിധേയനാക്കിയത്. വെയ്റ്റ്‌ലിഫ്റ്റിങ് താരം മീരാഭായ്‌ ചാനുവിന്റെ അരികിൽ എട്ടു തവണയാണ് നാഡ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ അഞ്ചു തവണയാണ് ഉത്തേജക പരിശോധകർ പിന്തുടർന്നത്.

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ