FOOTBALL

വിനീഷ്യസിനെതിരായ വംശീയ അധിക്ഷേപം; 'ക്രൈസ്റ്റ് ദ റെഡീമര്‍'-ലെ ലൈറ്റണച്ച്‌ ഐക്യദാർഢ്യം

വെബ് ഡെസ്ക്

സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിക്ഷേപത്തിൽ താരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലെ വിഖ്യാത 'ക്രൈസ്റ്റ് ദ റെഡീമര്‍' പ്രതിമയിലെ ലൈറ്റുകൾ ഒരു മണിക്കൂറോളം അണച്ചു. ഒപ്പം ബ്രസീലിൽ മുഴുവൻ രാത്രി ഒരു മണിക്കൂർ ലൈറ്റ് അണച്ചു. ഫുട്ബോളിലെ വംശീയ വിവേചന നിരീക്ഷണ സമിതിയുടെയും പ്രതിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്ന അതിരൂപത സാങ്ച്വറിയുടെയും ബ്രസീലിയൻ എഫ്എയുടെയും സഹകരണത്തോടെയായിരുന്നു ഐക്യദാർഢ്യം.

ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ നീക്കത്തില്‍ വിനീഷ്യന്‍ സന്തോഷം പ്രകടിപ്പിച്ചു. വിവേചനത്തിനെതിരായ പോരാട്ടം തുടരാന്‍ ഈ പ്രവൃത്തി തനിക്ക് ആത്മവിശ്വാസം പകരുന്നുവെന്നും വിനീഷ്യസ് പറഞ്ഞു. 'വംശീയ അധിക്ഷേത്തിന് പിന്നിൽ ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. കഴിഞ്ഞ കുറച്ച് നാളുകളായി ബ്രസീലിൽ നിന്നും ലോകമെമ്പാടും എനിക്ക് ലഭിച്ച സ്നേഹവും പിന്തുണയെയും ഞാൻ ശരിക്കും അഭിനന്ദിക്കുന്നു. എന്നാൽ ഒരിക്കലും ഞാൻ പിന്മാറുകയില്ല. ജീവിതത്തിൽ എനിക്കൊരു ലക്ഷ്യമുണ്ട്. എനിക്ക് കൂടുതൽ കൂടുതൽ കഷ്ടപ്പെടേണ്ടി വന്നാലും വേണ്ടില്ല, ഭാവി തലമുറകൾ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യാൻ ഞാൻ തയ്യാറാണ്', വിനീഷ്യസ് ജൂനിയർ വ്യക്തമാക്കി.

ബ്രസീലിലെ സ്പാനിഷ് അംബാസഡർ സ്ഥലത്തില്ലെങ്കിലുംസംഭവത്തില്‍ ടെലിഫോൺ മുഖേന അദ്ദേഹത്തെ പ്രതിഷേധമറിയിച്ചതായും, മാഡ്രിഡിലെ അധികാരികൾക്ക് ഔദ്യോഗിക പരാതി നൽകുമെന്നും ബ്രസീൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വലൻസിയക്കെതിരായ സ്പാനിഷ് ലാലിഗ മത്സരത്തിനിടെയാണ് സംഭവം. ഗ്യാലറിയിലുണ്ടായിരുന്ന ഒരു വലന്‍സിയ ആരാധകന്‍ താരത്തെ 'കുരങ്ങനെന്നു വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. തുടര്‍ച്ചയായി ആക്ഷേപം ഉയര്‍ന്നതോടെ താരം കളിനിര്‍ത്തി കാണികളോടു തട്ടിക്കയറുകയും ചെയ്തു. വംശീയ അധിക്ഷേപത്തിന് വിധേയനായതിനെ തുടർന്ന് മത്സരം ഇടയ്ക്കു നിര്‍ത്തിവച്ചിരുന്നു.

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

'ഇന്ത്യയുടെ പ്രതിച്ഛായ വർധിച്ചുവെന്നത് വെറും അവകാശവാദം'; റിപ്പോർട്ട് പുറത്ത്

ചൊടിപ്പിച്ചത് മോദിയെ വിമര്‍ശിച്ചതോ?; ആകാശ് ആനന്ദിനെ 'വെട്ടിവീഴ്ത്തി' മായാവതി

'മന്ദാകിനി'യിലെ പുതിയ ഗാനം നാളെ; ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഡബ്‌സീ

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69