SABYASACHI
SABYASACHI
SPORT

ഏഷ്യന്‍ ഗെയിംസ്; ചരിത്രം കുറിച്ച് മാണിക ബത്ര; ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ സിംഗിൾസ് താരം

വെബ് ഡെസ്ക്

ഏഷ്യന്‍ ഗെയിംസ് വനിതാ ടേബിള്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ ടെന്നീസ് താരം മണിക ബത്ര. പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്‌ലന്‍ഡിലെ സുദാസിനി സാവേറ്റാബട്ടിനെ 4-2ന് (11-7, 6-11, 12-10, 11-13, 12-10, 11-6) തോല്‍പ്പിച്ചാണ് മണിക ഈ നേട്ടം കൈവരിച്ചത്.

ആവേശകരമായ ആദ്യത്തെ നാല് സെറ്റുകള്‍ 2-2 എന്ന സ്‌കോറിന് ഇരുവരും നേടി. എന്നാല്‍ അടുത്ത രണ്ട് സെറ്റിലും സുദാസിനിയെ കരുത്തോടെ നേരിട്ട് മണിക വിജയം കരസ്ഥമാക്കുകയായിരുന്നു. ഇതോട് കൂടി ടേബിള്‍ ടെന്നീസില്‍ ഏഷ്യന്‍ ഗെയിംസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സിംഗിള്‍സ് താരമായി മണിക ബത്ര മാറി.

ശ്രീജ അകുല-ദിയ ചിതാലെയും സുതിര്‍ത മുഖര്‍ജി-അയ്ഹിക മുഖര്‍ജിയും വനിതകളുടെ ഡബിള്‍സ് മത്സരത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് മാറ്റുരക്കും. അതേസമയം, പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ പുരുഷന്മാരുടെ മത്സരത്തില്‍ ഇന്ത്യയുടെ അചന്ത-സതിയ ചൈനയുടെ സെന്‍ഡോങ്-വാങ് ഷുക്വിന്‍ എന്നിവരോട് 0-3ന് തോല്‍വി ഏറ്റുവാങ്ങി. എന്നാല്‍ കനത്ത പോരാട്ടത്തില്‍ മനുഷ്-മാനവ സിംഗപ്പൂരിന്റെ യീ എന്‍ കോന്‍ പാങ്-ഐസക് ക്വെക് യോങ് എന്നിവരെ 3-2ന് തോല്‍പ്പിച്ച് അടുത്ത മത്സരത്തിന് യോഗ്യത നേടി.

എഷ്യന്‍ ഗെയിംസില്‍ ഇതുവരെ 8 സ്വര്‍ണവും 12 വെള്ളിയും 12 വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 32 ആയി ഉയര്‍ന്നു. പോയിന്റ് പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍