TECHNOLOGY

ഫോണ്‍ നഷ്ടപ്പെട്ടാല്‍ വിളിക്കാന്‍ നില്‍ക്കേണ്ട; ഗൂഗിള്‍ മാപ്‌സ് ഉപയോഗിച്ച് കണ്ടെത്താം

വെബ് ഡെസ്ക്

ആഗോളതലത്തില്‍തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിലൊന്നാണ് ഗൂഗിള്‍ മാപ്‌സ്. അടുത്തിടെയാണ് ലൈവ് ലൊക്കേഷന്‍ ഷെയർ ചെയ്യാനാകുന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചത്. ട്രാക്കിങ്ങിന് മാത്രമല്ല കാണാതായ ഫോണ്‍ കണ്ടെത്തുന്നതിലും ഈ ഫീച്ചർ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫോണിന്റെ കൃത്യമായ ലൊക്കേഷന്‍ ലൈവ് ഷെയറിങ്ങിലൂടെ അറിയാനാകും.

റിയല്‍ ടൈം ലൊക്കേഷന്‍ ഷെയർ ചെയ്യപ്പെട്ടിട്ടുള്ള ഒരു ഫോണ്‍ കാണാതായാല്‍ അല്ലെങ്കില്‍ മോഷണം പോയാല്‍ കഴിവതും ആ ഫോണിലേക്ക് വിളിക്കാതിരിക്കുക. പകരം പോലീസ് ഉദ്യോഗസ്ഥരുടേയോ മറ്റ് ഔദ്യോഗിക വൃത്തങ്ങളുടെയോ സഹായത്താല്‍ കണ്ടെത്താന്‍ ശ്രമിക്കുക. ഇന്റർനെറ്റ് ഓണാണെങ്കില്‍ മാത്രമായിരിക്കും ഇത് പ്രായോഗികമാകുക എന്നൊരു വെല്ലുവിളിയും നിലനില്‍ക്കുന്നു.

ലൈവ് ലൊക്കേഷന്‍ എങ്ങനെ ഷെയർ ചെയ്യാം?

ഐഒഎസിലും ആന്‍ഡ്രോയിഡിലും ലൈവ് ലൊക്കേഷന്‍ ഷെയർ ചെയ്യാനാകും. ഇതിനായി ഗൂഗിള്‍ മാപ്‍സിന്റെ ഏറ്റവും പുതിയ വേർഷനാണ് നിങ്ങളുടെ ഫോണിലുള്ളതെന്ന് ഉറപ്പുവരുത്തുക.

ലൈവ് ലൊക്കേഷന്‍ ഷെയർ ചെയ്യുന്നതിനായി ഗൂഗിള്‍ മാപ്‌സ് തുറക്കുക. ശേഷം മുകളിലെ വലതുമൂലയിലുള്ള പ്രൊഫൈല്‍ പിക്‌ചറിന്റെ (Profile Picture) സിമ്പലില്‍ ക്ലിക്ക് ചെയ്യുക. ശേഷം ലൊക്കേഷന്‍ ഷെയറിങ് (Locations Sharing) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കക. പിന്നീട് ന്യൂ ഷെയർ (New Share) ക്ലിക്ക് ചെയ്യുക.

ഇതിനുശേഷം എത്ര സമയം ഷെയർ ചെയ്യണം, ആർക്ക് ഷെയർ ചെയ്യണം, ഏത് ആപ്ലിക്കേഷനിലേക്കാണ് ഷെയർ ചെയ്യേണ്ടത് തുടങ്ങിയ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക. ഇതിലൂടെ ട്രാക്ക് ചെയ്യുക സാധ്യമാകും.

എന്നാല്‍ സിം കാർഡ് ഊരി മാറ്റിയാല്‍ ഇത്തരം ഫീച്ചറുകള്‍ ഉപയോഗശൂന്യമാകും. സാധാരണ സിമ്മിന് പകരം ഇ സിം ഉപയോഗിക്കാന്‍ ശ്രമിക്കുക.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും