TECHNOLOGY

മെറ്റയില്‍ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍; 5,000 പേര്‍ക്ക് ജോലി നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍

വെബ് ഡെസ്ക്

ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയില്‍ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയെന്നാണ് സൂചനകള്‍. ജോലി നഷ്ടപ്പെട്ട മുന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ലിങ്ക്ഡ്ഇന്നില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇക്കാര്യം സ്ഥിരീകരിക്കുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ക്രിയേറ്റര്‍ മാര്‍ക്കറ്റിങ്ങില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഒരു ജീവനക്കാരി ലിങ്ക്ഡ്ഇന്നില്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ കൂടെ ജോലി ചെയ്തിരുന്ന 5000 പേരെയും മെറ്റ പുറത്താക്കിയതായി ജീവനക്കാരി പറയുന്നു. എത്ര ജീവനക്കാരെ പിരിച്ചുവിട്ടു എന്നതിന്റെ ഔദ്യോഗിക കണക്കുകള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. മൂന്നാംഘട്ടത്തില്‍ ആറായിരം ജീവനക്കാരെ പിരിച്ചുവിടുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സെയില്‍സ്, മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍, പാര്‍ട്നര്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലാണ് അവസാനഘട്ട കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ തന്നെ സക്കര്‍ബര്‍ഗ് നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കൂട്ടപ്പിരിച്ചുവിടല്‍ അനിവാര്യമാണെന്നായിരുന്നു വിശദീകരണം.

2022 നവംബറിലായിരുന്നു മെറ്റയില്‍ ആദ്യത്തെ കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്. കമ്പനിയിലെ 13 ശതമാനത്തോളം വരുന്ന 11,000 പേരെയാണ് അന്ന് പിരിച്ചു വിട്ടത്. രണ്ടാംഘട്ട പിരിച്ചു വിടല്‍ നടന്നത് മാര്‍ച്ച് മാസത്തിലാണ്. അന്ന് 10,000 ത്തോളം ജീവനക്കാരെയാണ് പറഞ്ഞുവിട്ടത്.

രോഹിത് വെമുലയുടെ മരണം: ക്ലോഷർ റിപ്പോർട്ട് തള്ളി തെലങ്കാന പോലീസ് മേധാവി, തുടരന്വേഷണത്തിന് ഉത്തരവ്

പ്രജ്വല്‍ രേവണ്ണ, ബ്രിജ്ഭൂഷണ്‍; എന്‍ഡിഎ സ്ഥാനാർഥിപട്ടികയും പരിഹാസ്യമാകുന്ന 'ബേഠി ബച്ചാവോ'യും

നിജ്ജാർ കൊലപാതകം: മൂന്ന് ഇന്ത്യന്‍ പൗരന്മാർ കാനഡയില്‍ അറസ്റ്റില്‍

IPL 2024|തോല്‍വി തന്നെ! മുംബൈ ഇന്ത്യന്‍സ് ഏറെക്കുറേ പുറത്ത്

'ആരും കാണാത്ത ചന്ദ്രനെ കാണാന്‍' ചൈന; ചാങ് ഇ-6 വിക്ഷേപണം വിജയം, ഒപ്പം പറന്ന് പാകിസ്താന്റെ ചാന്ദ്ര സ്വപ്‌നങ്ങളും